ജൂണ്‍ 20 ലോകവൈഫൈ ദിനം: നോബേല്‍ ജേതാക്കളുടെ ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ
ചെന്നൈ: ഇന്ന് ജൂണ്‍ 20 ലോക വൈഫൈ ദിനം. ലോകത്ത് സാങ്കേതിക വിപ്ലവങ്ങള്‍ക്ക് വഴിവെച്ച വൈഫൈയുടെ കടന്നുവരവിനെ അനുസ്മരിപ്പിച്ച് വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് അലിയന്‍സാണ് ജൂണ്‍ 20 'വൈഫൈ ദിന'മായി ആചരിക്കുന്നത്. ഇന്ത്യക്ക് മറ്റൊരു പ്രത്യേകത കൂടി വൈഫൈ ദിനം സമ്മാനിക്കുന്നു. രാജ്യത്തെ രണ്ട് നൊബേല്‍ ജേതാക്കളുടെ ഗ്രാമങ്ങളില്‍ ഇന്ന് വൈഫൈ എത്തും. പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സി വി രാമന്റെയും, അദ്ദേഹത്തിന്റെ ജേഷ്ഠന്‍ സി സ് അയ്യരുടെ മകന്‍ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറിന്റെയും ജന്മനാടായ തമിഴ് ഗ്രാമങ്ങളിലാണ് 'ലോക വൈഫൈ ദിന'ത്തില്‍ ( World WiFi Day ) വൈഫൈ എത്തുന്നത്.
ക്ഷേത്രനഗരമായ തഞ്ചാവൂരില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന പുരശക്കുടി, അഗരമാങ്കുടി എന്നീ അയല്‍ഗ്രാമങ്ങളിലാണ് വൈഫൈ കണക്ഷന്‍ ലഭിക്കുക. വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് അലിയന്‍സിന്റെ പിന്തുണയോടെ 'മൈക്രോസെന്‍സ് ഇന്ത്യ'യാണ് രണ്ട് ഗ്രാമങ്ങളിലേക്കും വൈഫൈ എത്തിക്കുന്നത്. ഇതോടെ മൂവായിരത്തോളം ജനസംഖ്യയുള്ള ഇരുഗ്രാമങ്ങളിലേയും വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, ഗ്രാമീണര്‍ എന്നിവര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരത്തിനര്‍ഹരായ രണ്ട് ശാസ്ത്രജ്ഞരെ സൃഷ്ടിച്ചതാണ് ഇരു ഗ്രാമങ്ങളെയും പദ്ധതിക്കായി തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണമെന്ന് മൈക്രോസെന്‍സ് മാനേജിങ് ഡയറക്ടര്‍ എസ് കൈലാസനാഥന്‍ പറഞ്ഞു. നിലവില്‍ വൈഫൈ സേവനം പൂര്‍ണ്ണമായും സൗജന്യമാണെന്ന് ഇദ്ദേഹം അറിയിച്ചു.
വൈഫൈ ഉപകരണത്തിന്റെ സുരക്ഷയും പരിപാലനും കമ്പനിക്ക് കമ്പനിക്ക് മുമ്പില്‍ വെല്ലിവിളിയാണെന്നറിയിച്ച ക സിഇഒ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഹോട്ട്സ്പോട്ടുകള്‍ ഇരുഗ്രാമങ്ങളിലെ വീടുകളുടെ മേല്‍ക്കൂരയിലാകും സ്ഥാപിക്കുമെന്നും വ്യക്തമാക്കി.
വൈഫൈ ഇന്റര്‍നെറ്റ് ആവശ്യമുള്ളവര്‍ ഒരു നിശ്ചിത നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ അവര്‍ക്ക് വൈഫൈ പാസ്വേഡ് ലഭിക്കും. അതുപയോഗിച്ച് ഇന്റര്‍നെറ്റിലേക്ക് ലോഗിന്‍ ചെയ്യാമെന്ന് എസ് കൈലാസനാഥന്‍ അറിയിച്ചു.












Click it and Unblock the Notifications