Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രവാദം; സ്വന്തം അമ്മാവന്റെ തലയറുത്ത് കൊന്നു, അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്ന് യുവാവ്

ഭോപ്പാൽ; മധ്യപ്രദേശിലെ സിധി ജില്ലയിൽ അറുപതുകാരനായ സ്വന്തം അമ്മാവനെ തലയറത്ത് കൊലപ്പെടുത്തി ലാൽബഹാദൂർ ഗൗഡ് എന്ന യുവാവ്. കൊലപാതകത്തിന് ശേഷം കൈയ്യിൽ കോടാലിയും വെട്ടിമാറ്റിയ തലയുമായി ഇയാൾ ഏകദേശം രണ്ട് കിലോമീറ്ററോളം തുറസായ സ്ഥലത്ത് കൂടി നടന്നു എന്നും പറയുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. മന്ത്രവാദത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് ഒരു മുതിർന്ന ഉദ്യോ ഗസ്ഥൻ പറഞ്ഞു. വെള്ളിയാഴ്ച ആയിരുന്നു സംഭവം നടന്നത്.

സിധി ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റർ അകലെയുള്ള ജമോദി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കരിമതി ഗ്രാമത്തിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 26 കാരനായ പ്രതി തന്റെ അമ്മാവൻ മന്ത്രവാദം നടത്തി തനിക്കെതിരെ പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് സംശയിച്ചിരുന്നതായി പറഞ്ഞു. വെള്ളിയാഴ്ച മാതൃസഹോദരൻ മക്‌സുദൻ സിംഗ് ഗൗഡിന്റെ വീട്ടിൽ പ്രതി എത്തിയിരുന്നു. പിന്നീട് ഇവർ തമ്മിൽ വാക്ക് തർക്കമായി തുടർന്ന് കോടാലികൊണ്ട് ഇയാൾ അമ്മാവന്റെ കഴുത്ത് അറുത്തെടുക്കുകയായിരുന്നു എന്ന് ജമോദി പോലീസ് സ്‌റ്റേഷൻ ഇൻചാർജ് ശേഷമണി മിശ്ര പറഞ്ഞു.

murder

വളരെ തീവ്രമായ ആക്രമണമായിരുന്നു നടന്നതെന്നും മിശ്ര കൂട്ടിച്ചേർത്തു. കൊലപാതകത്തിന് ശേഷം വെട്ടിയ തലയും മഴുവും കയ്യിൽ പിടിച്ച് പ്രതി പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. എന്നാൽ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പാതി വഴിയിൽ അവരെത്തി ലാൽബഹാദൂർ ഗൗഡിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രവാദത്തിലൂടെ അമ്മാവൻ തനിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും അങ്ങനെ ചെയ്യരുതെന്ന് താൻ പലതവണ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതി പറഞ്ഞു. അമ്മാവൻ തന്റെ ആവശ്യം കേൾക്കാതായപ്പോൾ ആണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി കൂട്ടിച്ചേർത്തു.

പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടെന്നും കേസിൽ അന്വേഷണം പുരോ ഗമിക്കുകയാണെന്നും ശേഷമണി മിശ്ര പറഞ്ഞു. അതേ സമയം ആഴ്ചകൾക്ക് മുമ്പ് ജാർഖണ്ഡിലെ ഗുംല ജില്ലയിലും മന്ത്രവാദം നടത്തിയതിന്റെ പേരിൽ കൊലപാതകം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് വയോധിക ദമ്പതികളെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഗുംലയിലെ ഭഗത് ബുക്മ ഗ്രാമനിവാസികളായ ലുന്ദ്ര ചിക് ബറൈക് (65), ഫുൽമ ദേവി (60) എന്നിവരാണ് അന്ന് മരിച്ചത്. കോടാലിയും വാളും ഉപയോ ഗിച്ചായിരുന്നു ബന്ധുക്കൾ ഇവരെ കൊലപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+