കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സിനേഷൻ: ഏഴ് മണി വരെ വിതരണം ചെയ്തത് 2.20 കോടി ഡോസ് വാക്സിൻ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിൽ റെക്കോർഡ് കൊവിഡ് വാക്സീനേഷൻ എന്ന ലക്ഷ്യത്തിലെത്തി കേന്ദ്രസർക്കാർ. കോവിൻ പോർട്ടലിൽ നിന്നുള്ള കണക്ക് പ്രകാരംവൈള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ 2.21 കോടി ആളുകൾക്ക് രാജ്യത്ത് വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ നിർദേശ പ്രകാരം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾ മുൻകൈയ്യെടുത്താണ് റെക്കോർഡ് വാക്സിനേഷനുള്ള പ്രചാരണം ആരംഭിച്ചത്. ഇന്ന് രാത്രിയോടെ രണ്ടരക്കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാനാണ് കേന്ദ്രആരോഗ്യമന്ത്രാലയം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഏഴ് മണിയോടെ തന്നെ റെക്കോർഡ് വാക്സിനേഷൻ 2.21 കോടിയിലെത്തിയിട്ടുണ്ട്.

കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും ഉണ്ടാകില്ല, വിവാദ സർക്കുലർ പിൻവലിച്ചുകലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും ഉണ്ടാകില്ല, വിവാദ സർക്കുലർ പിൻവലിച്ചു

നേരത്തെ ജൂൺ മാസത്തിൽ 47 കോടി പൗരൻമാ‍ർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ രാജ്യം. ചൈന സൃഷ്ടിച്ചിട്ടുള്ള ഈ റെക്കോർഡ് ഇന്ന് രാത്രിയോടെ തകർക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതുവരെ പുറത്തുവരുന്ന കണക്ക് അനുസരിച്ച് ഒരു മിനിറ്റിൽ 42,000 പേർക്കും സെക്കൻഡിൽ 700 പേർക്കും ഇന്ത്യയിൽ വാക്സീൻ നൽകിയെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

 modernavaccine-

അടുത്ത വർഷം ആദ്യം ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംസ്ഥാനങ്ങളിൽ എല്ലാം അതിവേ​ഗം വാക്സീനേഷൻ പൂ‍ർത്തിയാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, ഉത്തർപ്രദേശ് അടക്കമുള്ള ഈ സംസ്ഥാനങ്ങളിലെല്ലാം ഇതിന്റെ അടിസ്ഥാനത്തിൽ വാക്സിനേഷൻ പുരോ​ഗമിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ വരെ ഇന്ത്യ മൊത്തം 77 കോടി ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 31-ന് ഇന്ത്യ 1.30 കോടിയിലധികം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഇതുവരെയുള്ള ഒറ്റ ദിവസം ഏറ്റവും കൂടുതൽ വാക്സിൻ വിതരണം ചെയ്തെന്ന റെക്കോർഡ് നേരത്തെ ആഗസ്റ്റ് 31ന് രേഖപ്പെടുത്തിയിരുന്നു. ഈ വർഷം ഓഗസ്റ്റ് 27 നാണ് ഇന്ത്യ ആദ്യമായി ഒരു കോടി ഡോസ് വാക്സിൻ എന്ന നിർണ്ണായക ലക്ഷ്യത്തിലെത്തുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് വാക്സിനേഷൻ വിജയകരമാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച മെഡിക്കൽ പ്രൊഫഷണലുകൾ, ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിട്ടുണ്ട്.

"ഇന്നത്തെ റെക്കോർഡ് വാക്സിനേഷനിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഞങ്ങളുടെ ഡോക്ടർമാർ, പുതുമയുള്ളവർ, അഡ്മിനിസ്ട്രേറ്റർമാർ, നഴ്സുമാർ, ആരോഗ്യ സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പ് വിജയകരമാക്കാൻ പരിശ്രമിച്ച എല്ലാ മുൻനിര തൊഴിലാളികളെയും ഞാൻ അംഗീകരിക്കുന്നു. നമുക്ക് പ്രതിരോധ കുത്തിവയ്പ്പ് തുടരാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

സാര്‍ വിളിയും സല്യൂട്ടും വേണ്ട; എംപിയെന്നോ, പേരോ വിളിച്ചാല്‍ മതി; നിലപാട് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍സാര്‍ വിളിയും സല്യൂട്ടും വേണ്ട; എംപിയെന്നോ, പേരോ വിളിച്ചാല്‍ മതി; നിലപാട് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍

English summary
With 2.2 crore dose vaccines on PM’s 71st birthday, India sets new record for Covid vaccination within 24 housrs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X