കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ ബിജെപി-എഐഎഡിഎംകെ സഖ്യം! പിഎംകെയ്ക്ക് ഏഴ് സീറ്റ്

  • By
Google Oneindia Malayalam News

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായി ബിജെപി സഖ്യത്തിന് ധാരണയായി. പട്ടാളി മക്കള്‍ കക്ഷിയും സഖ്യത്തിന്‍റെ ഭാഗമാകുമെന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ തലവനുമായി ഒ പനീര്‍ശെല്‍വം പത്രസമ്മേളനത്തില്‍ അറിയിച്ചു. സഖ്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

dmk-pmk-1-1550558264-155057

രാമദോസിന്‍റെ പട്ടാളി മക്കള്‍ കക്ഷിക്ക് 6 സീറ്റുകളാണ് ലഭിക്കുക. ഒരു രാജ്യസഭാ സീറ്റും പിഎംകെയ്ക്ക് നല്‍കും. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 18 മണ്ഡലങ്ങളിലും പിഎംകെ എഐഎഡിഎംകെയെ പിന്തുണയ്ക്കും. കിഴക്കന്‍ കര്‍ണാടകത്തില്‍ വ്യക്തമായ സ്വാധീനമമുള്ള പാര്‍ട്ടിയാണ് രാമദോസിന്‍റെ പിഎംകെ.ഇവിടെ 5 മുതല്‍ ശതമാനം വരെ വോട്ട് ഷെയര്‍ ഉണ്ട് പിഎംകെയ്ക്ക്.നേരത്തേ ഡിഎംകെയുമായി സഖ്യത്തില്‍ എത്താന്‍ പിഎംകെ ശ്രമങ്ങള്‍ നടത്തിയിരുന്നു.എന്നാല്‍ പിഎംകെയെ സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ ഡിഎംകെ തയ്യാറായിരുന്നില്ല. അഞ്ച് സീറ്റുകളാണ് പിഎംകെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ഡിഎംകെ തള്ളി.

എട്ട് സീറ്റാകും ബിജെപിക്ക് ലഭിക്കുകയെന്നാണ് വിവരം. ഇത് കൂടാതെ നടനും സൂപ്പര്‍ താരവുമായ വിജയകാന്തിന്റെ പാര്‍ട്ടിയായ ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകവും സഖ്യത്തിന്‍റെ ഭാഗമാകും.കോണ്‍ഗ്രസുമായി ഡിഎംകെ മഹാസഖ്യത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു. നിലവില്‍ വൈക്കോയുടെ എ​ഡിഎംകെയും വിസികെയുമെല്ലാം കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമാണ്. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ ഈ സഖ്യത്തിന്‍റെ ഭാഗമാകുമോയെന്നാണ് തമിഴകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

English summary
With 6-Seat Offer, BJP-AIADMK Beat Congress to Bring PMK on Board Grand Alliance in TN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X