ഇന്ത്യയുടെ രാഷ്ട്രപതി കോവിന്ദ് തന്നെ!! 63.1 ശതമാനം ഉറച്ച വോട്ടുകൾ, മീരാകുമാറിന്‍റെ വിജയത്തിൽ ആശങ്ക!!
എന്‍ഡിഎയയിൽ നിന്നും പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നുമായി 63.1 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സൂചനകള്‍
ദില്ലി: ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് രാംനാഥ് കോവിന്ദ് തന്നെ എത്തുമെന്ന് സൂചന. പ്രസിഡന്‍റ് സ്ഥാനാർത്ഥിയ്ക്ക് എൻഡിഎയിൽ നിന്നും എന്‍ഡിഎയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളിൽ നിന്നും 63.1 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നാണ് സൂചനകള്‍. രാംനാഥ് കോവിന്ദിന് പ്രതിപക്ഷം വ്യാഴാഴ്ചയാണ് പ്രസിഡൻറ് സ്ഥാനാര്‍ത്ഥിയായി മുൻലോക് സഭാ സ്പീക്കർ മീരാകുമാറിനെ തിരഞ്ഞെടുത്തത്.
പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ 48.9 ശതമാനം വോട്ടുകൾ എന്‍ഡിഎയ്ക്കുള്ളിൽ നിന്ന് തന്നെ ലഭിക്കും. ഇതിനെല്ലാം പുറമേ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡിഎംകെ, ശിവസേന, നിതീഷ് കുമാറിന്‍റെ ജെഡിയു, ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ വോട്ടും രാംനാഥ് കോവിന്ദിന് ലഭിച്ചിരുന്നു. ജെഡിയു(1.91%), അണ്ണാ ഡിഎംകെ(5.39%), ബിജെഡി(2.99%0, ടിആർഎസ് (2%), വൈഎസ്ആർ(1.53%), ഐഎൻഎൽഡി(0.38) എന്നിങ്ങനെയാണ് എൻഡിഎയ്ക്ക് ലഭിയ്ക്കുന്ന വോട്ടുകൾ. ഇതിനെല്ലാം പുറമേ ശിവസേനയുടെ 2.34 ശതമാനം വോട്ടുകളും കോവിന്ദിനെ പിന്തുണച്ചുകൊണ്ട് ലഭിക്കും. ഈ നിലയിലാണ് കോവിന്ദിന് 63.1 ശതമാനം വോട്ടുകൾ ലഭിക്കുമെന്ന നിഗമനത്തിൽ എൻഡിഎ എത്തുന്നത്.













Click it and Unblock the Notifications