Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിത ആശുപത്രിയില്‍.. 'ഹോട്ട് സീറ്റില്‍' ഷീല ബാലകൃഷ്ണന്‍, ആരാണീ തമിഴകം ഭരിക്കുന്ന മലയാളി!

ചെന്നൈ: സെപ്തംബര്‍ 22 മുതല്‍ ആശുപത്രിക്കിടക്കയിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയിലാണ് തമിഴ്‌നാട് മുഴുവനും. ജയലളിതയ്ക്ക് എന്ത് പറ്റി എന്നറിയാന്‍ വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും കോടതിയും വരെ രംഗത്തുണ്ട്.

Read More: ജയലളിതയെ കാണാന്‍ ഗവര്‍ണറെ പോലും സമ്മതിച്ചില്ല.. അപ്പോള്‍ കണ്ടു എന്ന് പറഞ്ഞതോ, ശരിക്കും സ്ഥിതിയെന്ത്?

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി എന്താണ് എന്നത് മാത്രമല്ല, ആരാണ് സംസ്ഥാനം ഭരിക്കുന്നത് എന്ന ചോദ്യവും ആളുകള്‍ക്കിടയില്‍ ഉയരുന്നുണ്ട്. ജയലളിതയുടെ കൂട്ടുകാരി ശശികലയും ഉപദേശക ഷീല ബാലകൃഷ്ണനുമാണ് തമിഴ്‌നാട് ഭരിക്കുന്നത് എന്നാണ് ഡി എം കെ നേതാവ് കരുണാനിധി ആരോപിച്ചത്. ആരാണ് ശശികല എന്ന് എല്ലാവര്‍ക്കും അറിയാം. എങ്കില്‍ ആരാണ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഹോട്ട് സീറ്റില്‍ ഷീല ബാലകൃഷ്ണന്‍?

മലയാളിയാണ്

മലയാളിയാണ്

1976 ബാച്ച് ഐ എ എസ് ഓഫീസറാണ് ഷീല ബാലകൃഷ്ണന്‍. മലയാളിയാണ്. തിരുവനന്തപുരം സ്വദേശിയാണ്. 2014 ല്‍ റിട്ടയര്‍ ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഉപദേശകയാണ് ഇപ്പോള്‍ ഷീല ബാലകൃഷ്ണന്‍.

ബ്ലൂ ഐ ലേഡി

ബ്ലൂ ഐ ലേഡി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ ബ്ലൂ ഐ ലേഡി എന്നാണ് ഷീല ബാലകൃഷ്ണന്‍ അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച വനിതാ ഐ എ എസ് ഓഫീസറായിട്ടാണ് ഷീല ബാലകൃഷ്ണന്‍ കരുതപ്പെടുന്നത്.

ജയലളിതയുടെ വിശ്വസ്ത

ജയലളിതയുടെ വിശ്വസ്ത

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് ഷീല ബാലകൃഷ്ണന്‍. ഷീല ബാലകൃഷ്ണനാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നാണ് ആളുകള്‍ പറയുന്നത്. 2002 ലാണ് ആദ്യമായി ഷീല ബാലകൃഷ്ണന്‍ ജയലളിതയ്‌ക്കൊപ്പമുണ്ട്.

ഓപ്പറേഷന്‍ ആശുപത്രിയില്‍

ഓപ്പറേഷന്‍ ആശുപത്രിയില്‍

ജയലളിതയ്‌ക്കൊപ്പം അപ്പോളോ ആശുപത്രിയിലുണ്ട് ഷീല ബാലകൃഷ്ണന്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ആശുപത്രിയില്‍ ജയലളിതയ്‌ക്കൊപ്പം കഴിഞ്ഞു കൊണ്ടാണ് 62 കാരിയായ ഷീല ബാലകൃഷ്ണന്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

മന്ത്രിമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

മന്ത്രിമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

ജയലളിത മുഖ്യമന്ത്രി കസേരയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഷീല ബാലകൃഷ്ണന്റെ അടുത്താണ് എന്നാണ് ആളുകള്‍ പറയുന്നത്. റിട്ടയേഡ് ഐ എ എസ് ഓഫീസറാണ് ഷീല ബാലകൃഷ്ണ്‍.

കാതലായ തീരുമാനങ്ങള്‍

കാതലായ തീരുമാനങ്ങള്‍

ജയലളിത ആശുപത്രിയിലായതിന് ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ പ്രധാനമായ തീരുമാനങ്ങള്‍ എടുത്തിട്ടില്ല. ഷീല ബാലകൃഷ്ണന്‍ എടുത്തിട്ടില്ല എന്ന് വേണം പറയാന്‍. റിട്ടയര്‍മെന്റിന് ശേഷമാണ് ഷീല ബാലകൃഷ്ണന്‍ ജയലളിതയുടെ ഉപദേശിയായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+