കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മടങ്ങിവരവിന് രാഹുൽ ഗാന്ധി, ഒപ്പം പ്രിയങ്ക ഗാന്ധിയും; കർഷക നിയമത്തിനെതിരെ ചടുല നീക്കവുമായി കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. പക്ഷേ പിന്നീട് കർഷക പ്രശ്നങ്ങളിൽ നിന്ന് രാഹുൽ വഴിമാറി പോകുകയാണെന്ന വിമർശനങ്ങൾ ശക്തമായിരുന്നു. എന്നാൽ തന്റെ 'പുതിയ അവതാരത്തിൽ' കർഷക വിഷയങ്ങൾ തന്നെ ആയുധമാക്കാൻ ഒരുങ്ങുകയാണ് രാഹുൽ.

അക്ഷരാർത്ഥതത്തിൽ പുതിയ രൂപത്തിലെത്തിയ രാഹുൽ കർഷക നിയമത്തിനെതിരെ അണിയറയിൽ നടത്തുന്നത് വലിയ മുന്നൊരുക്കങ്ങളാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമങ്ങൾക്കെതിരെ മുന്നിൽ നിന്ന് നയിക്കാൻ രാഹുൽ ഗാന്ധി ഇറങ്ങുമ്പോൾ മറ്റ് ചില പദ്ധതികൾ കൂടി രാഹുൽ മനസിൽ കണക്ക് കൂട്ടുന്നുണ്ടന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങളിലേക്ക്

താഴെ തട്ടിൽ സജീവം

താഴെ തട്ടിൽ സജീവം

വൈകിയാണെങ്കിലും ദുരിതം അനുഭവിക്കുന്നവരെ കണ്ടും കേട്ടും താഴെ തട്ടിൽ സജീവമായി പ്രവർത്തിക്കുകയാണ് രാഹുൽ ഗാന്ധിയെന്ന മുൻ കോൺഗ്രസ് അധ്യക്ഷൻ. കൊവിഡ് കാലം മുതൽ സർക്കാരിന്റെ വീഴ്ചകളെ ഒന്നൊന്നായി എടുത്ത് കാട്ടി മോദി സർക്കാരിനെതിരെ ശക്തമായ ആക്രമണമാണ് രാഹുൽ ഗാന്ധി നടത്തുന്നത്.

കർഷകരുടെ പ്രശ്നങ്ങൾ

കർഷകരുടെ പ്രശ്നങ്ങൾ

ബിജെപിക്കെതിരെ വലിയ പോര് ജയിക്കാനുള്ള പാതയുറപ്പിക്കുന്ന തീവ്രശ്രമത്തിലാണ് ഇപ്പോൾ രാഹുൽ എന്ന് തീർച്ച. ഏറ്റവും ഒടുവിലായി രാജ്യത്തെ കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കളം നിറയാനാണ് രാഹുൽ ഒരുങ്ങുന്നത്. ഈ ആഴ്ച തന്നെ പഞ്ചാബിൽ നിന്നുള്ള കർഷക റാലിക്ക് രാഹുൽ നേതൃത്വം നൽകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പുവെച്ച കർഷക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം പുകയുകയാണ്.

ഭഗത് സിംഗ് ദിനത്തിൽ

ഭഗത് സിംഗ് ദിനത്തിൽ

താഴെ തട്ട് മുതൽ പ്രതിഷേധം കടുപ്പിക്കാനാണ് രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയിരിക്കുന്നത്. സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ നിയമത്തിനെതിരെ അണിനിരക്കണം, പതിയെ പതിയെ പ്രതിഷേധം കേന്ദ്രത്തിനെതിരെ ശക്തമാക്കണം. ഭഗത് സിംഗ് ദിനത്തിലാണ് കമ്മിറ്റികളോട് പ്രക്ഷോഭം നടത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിലായിരുന്നു ഭഗത് സിംഗിന്റെ ജനനം.

ഉപവാസം ഇരുന്ന് അമരീന്ദർ

ഉപവാസം ഇരുന്ന് അമരീന്ദർ

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് നേരിട്ട് പ്രതിഷേധത്തിന് ഇറങ്ങിയത് തന്നെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബില്ലുകൾക്കെതിരെ ഭഗത് സിംഗിന്റെ നാടാൻ ഖഡ്കർ കലനിൽ അമരീന്ദർ ഏകദിന ഉപവാസം നടത്തിയിരുന്നു. ബില്ലിനെതിരെ പഞ്ചാബ് സുപ്രീം കോടതിയിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടപണ്ട്.

പോരിനുറച്ച് കോൺഗ്രസ്

പോരിനുറച്ച് കോൺഗ്രസ്

ഭഗത് സിംഗ് അനുകൂല മുദ്രാവാക്യം വിളിച്ച് കൊണ്ടായിരുന്നു ഇവിടെ പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായത്. അതേസമയം കേന്ദ്രവുമായി നേരിട്ട് പോരിന് ഇറങ്ങാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാൻ പുതിയ നിയമനിർമ്മാണം നടത്താനാണ് സംസ്ഥാനങ്ങളോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

കണക്ക് കൂട്ടി കോൺഗ്രസ്

കണക്ക് കൂട്ടി കോൺഗ്രസ്

ഭരണഘടനയുടെ അനുച്ഛേദം 254 (2) പ്രകാരം സംസ്ഥാനങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നതിനുള്ള സാധ്യതകള്‍ തേടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഷക പ്രതിഷേധം ശക്തമായ പഞ്ചാബ് ഉൾപ്പെടെയുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാങ്ങൾ നിയമനിർമ്മാണം നടത്തിയാൽ അത് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ മുന്നേറ്റം നൽകും.

ഹരിയാനയിലും സമ്മർദ്ദം

ഹരിയാനയിലും സമ്മർദ്ദം

പഞ്ചാബിനെ പിൻപറ്റി മറ്റ് സംസ്ഥാങ്ങൾ കൂടി അത് പിന്തുടർന്നാൽ ബിജെപിക്ക് അത് വലിയ തിരിച്ചടിയാകും. പ്രത്യേകിച്ച് സഖ്യകക്ഷികൾ ഉൾപ്പെടെ നിയമത്തെ ചൊല്ലി ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ. കർഷക പ്രക്ഷോഭം നടക്കുന്ന ഹരിയാനയിൽ ഇതിനോടകം തന്നെ എൻഡിഎ വിടാൻ സഖ്യകക്ഷിയായ ജെജെപിക്ക് മേൽ സമ്മർദ്ദം ശക്തമാണ്.

ബിഹാറിലും

ബിഹാറിലും

മറ്റൊരു സഖ്യകക്ഷിയായ ജെഡിയുവും നിയമത്തിനെതിരായ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. തിര‍ഞ്ഞെടുപ്പിന് മുൻപ് സമ്മർദ്ദം ഏറിയാൽ മറ്റ് പല രാഷ്ട്രീയ അട്ടിമറികളും പ്രവചിക്കപ്പെടുന്നുണ്ട്. അതേസമയം നിയമനിർമ്മാണം ഉൾപ്പെടെയുള്ള തന്ത്രങ്ങൾക്ക് പിന്നിൽ രാഹുൽ ഗാന്ധിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

cmsvideo
Farmers Bill: Congress Leader Rahul Gandhi Will Take Part In Protests In Punjab | Oneindia Malayalam
രണ്ടാം വരവിന്

രണ്ടാം വരവിന്

അതേസമയം പഞ്ചാബിനും ഹരിയാനയ്ക്ും പുറമെ ഉത്തർപ്രദേശിലും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ദീപാവലിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി നേരിട്ട് ഇവിടെ പ്രതിഷേധങ്ങൾ നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. കർഷക പ്രശ്നങ്ങൾ ഉയർത്തി നരേന്ദ്ര മോദി സർക്കാർ സ്യൂട്ട് ബൂട്ട് കി സർക്കാരാണെന്നും കർഷകരെ അവർ തഴയുകയാണെന്നും വരുത്തി തീർക്കാൻ രാഹുൽ ഈ അവസരം ഉപയോഗിച്ചേക്കും. രണ്ടാം വരവിന് കോപ്പ് കൂട്ടുന്ന രാഹുലിന്റെ ആവനാഴിയിലെ പുതിയ അമ്പായിരിക്കും ഇതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

നീതു ജോൺസണെ കണ്ടെത്താൻ അനിൽ അക്കരയും രമ്യ ഹരിദാസും; റോഡിൽ കാത്തിരിക്കും<br />നീതു ജോൺസണെ കണ്ടെത്താൻ അനിൽ അക്കരയും രമ്യ ഹരിദാസും; റോഡിൽ കാത്തിരിക്കും

'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ'ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല,തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ

ബ്രഹ്മോസ്, ആകാശ്, നിർഭയയും അതിർത്തിയിലെത്തിച്ചു; ചൈനയ്ക്ക് മറുപടി നൽകാൻ ഇന്ത്യബ്രഹ്മോസ്, ആകാശ്, നിർഭയയും അതിർത്തിയിലെത്തിച്ചു; ചൈനയ്ക്ക് മറുപടി നൽകാൻ ഇന്ത്യ

'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്<br />'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്

English summary
with an aim to come back Rahul Gandhi and Priyanka Gandhi plans moves against farm law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X