കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം പിടിക്കാൻ നിർണായക നീക്കവുമായി ഡികെ ശിവകുമാർ; വമ്പൻ പൊളിച്ചെഴുത്ത്..ലിംഗായത്ത് വോട്ടൊഴുകും

Google Oneindia Malayalam News

ബെംഗളൂരു; 2018 ൽ ബിജെപിയെ ഞെട്ടിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് കർണാടകം പിടിച്ചത്. 224 അംഗ നിയമസഭയിൽ 104 സീറ്റുകൾ വിജയിച്ച ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ ബിജെപിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുകയെന്ന ലക്ഷ്യത്തോടെ ജെഡിഎസുമായി സഖ്യത്തിലെത്തി കോൺഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ സഖ്യസർക്കാരിന് അധികനാൾ ഭരണത്തിൽ തുടരാനായില്ല. സഖ്യത്തിനുള്ള അസ്വാരസ്യങ്ങൾ മുതലെടുത്ത് ബിജെപി 'ഓപ്പറേഷൻ താമര' പയറ്റിയതോടെ ഒന്നരവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സഖ്യസർക്കാർ വീണു.

എന്നാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ പോരിനൊരുങ്ങുകയാണ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ രാജിയോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ഉരുത്തിരുഞ്ഞുവന്ന സാഹചര്യം മുതലെടുക്കാനാണ് ഡികെയുടെ ലക്ഷ്യം. വിശദാംശങ്ങളിലേക്ക്

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

1

2018 ൽ കപ്പിനും ചുണ്ടിനും ഇടയിൽ വെച്ചായിരുന്നു ബിജെപിക്ക് അധികാരം നഷ്ടമായത്. എന്നാൽ കൈവിട്ട അധികാരം തിരിച്ച് പിടിക്കാൻ യെഡിയൂരപ്പ നടത്തിയ നിർണായക നീക്കങ്ങളായിരുന്നു പാർട്ടിയെ അധികാരത്തിൽ എത്തിച്ചത്. 17 എംഎൽഎമാരെയായിരുന്നു കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ നിന്നും യെഡ്ഡി അടർത്തിയെടുത്തത്. കോൺഗ്രസ് സഖ്യത്തെ വീഴ്ത്തിയ യെഡ്ഡിക്ക് തന്നെ അങ്ങനെ 'പാരിതോഷിക'മായി ദേശീയ നേതൃത്വം മുഖ്യമന്ത്രി കസേര നൽകുകയും ചെയ്തു. എന്നാൽ ഇത്തവണയെങ്കിലും അഞ്ച് തവണ ഭരിക്കാമെന്ന് പ്രതീക്ഷിച്ച യെഡ്ഡിയുടെ മോഹങ്ങൾക്ക് തന്റെ പാർട്ടി നേതാക്കൾ തന്നെ തുരങ്കം തീർത്തു.(നേരത്തേ നാല് തവണ മുഖ്യമന്ത്രിയായിരുന്നെങ്കിലും യെഡിയൂരപ്പയ്ക്ക് കാലവധി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല).

2

പ്രായധിക്യം ചൂണ്ടിക്കാട്ടിയും ഭരണത്തിലെ യെഡിയൂരപ്പയുടെ കുടുംബത്തിന്റെ അനാവശ്യ ഇടപെടലിനെതിരേയുമായിരുന്നു മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പരാതി ഉയർത്തിയത്. ഒടുവിൽ യെഡിയുടെ രാജിയ്ക്കായി സംസ്ഥാന നേതാക്കൾ മുറവിളി ശക്തമാക്കിയതോടെ രാജി ആവശ്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചു, യെഡിയൂരപ്പയെന്ന വൻമരം വീണു. എന്നാൽ യെഡിയെ പുറത്താക്കിയ നീക്കം ബിജെപി ദേശീയ നേതൃത്വത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സമുദായംഗമായ യെഡിയൂരപ്പയെ മാറ്റി നിർത്തിയ നടപടിയിൽ സംസ്ഥാനത്തെ പ്രബലവിഭാഗമായ ലിംഗായത്ത് വിഭാഗം കടുത്ത അതൃപ്തി ഉയർത്തിയിരുന്നു.

3

ലിംഗായത്ത് വിഭാഗം ഇടഞ്ഞാൽ 2023 ൽ ഭരണം തന്നെ നഷ്ടമായേക്കുമെന്ന ആശങ്ക ഒടുവിൽ പ്രശ്ന പരിഹാരമെന്ന നിലയിൽ അടുത്ത മുഖ്യമന്ത്രിയായി ലിംഗായത്ത് ലിംഗായത്ത് വിഭാഗത്തിൽ നിന്നുമുള്ള ബസവരാജ് ബൊമ്മയ്യെയെ തിരഞ്ഞെടുത്തു. എന്നാൽ യെഡിയൂരപ്പയ്ക്ക് ലിംഗായത്ത് വിഭാഗങ്ങൾക്കിടയിലുള്ള സ്വീകാര്യത ബസവരാജ് ബൊമ്മെയ്ക്കില്ല.ഈ സാഹചര്യം രാഷ്ട്രീയമായി മുതലെടുക്കാനാണ് കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നത്.അറിഞ്ഞ് കളിച്ചാൽ സംസ്ഥാനത്ത് തിരിച്ച് വരവ് സാധ്യമാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്. ലിംഗായത്ത് വികാരം മുതലെടുക്കാനും ഒപ്പം മറ്റ് സമുദായങ്ങളെ ഒപ്പം നിർത്താനും ലക്ഷ്യം വെച്ച് സംഘടന തലത്തിൽ വൻ പൊളിച്ചെഴുത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

5

ആദ്യ പടിയായി ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവിന് സംസ്ഥാനത്ത് പ്രധാന സ്ഥാനം നൽകാനാണ് ആലോചന. മുതിർന്ന നേതാവ് എം ബിപാട്ടീലിന്റെ പേരാണ് ഇതിനായി പരിഗണിക്കുന്നത്.നേരത്തേ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി നൽകണമെന്ന് വാദിച്ച നേതാവാണ് അദ്ദേഹം. മാത്രമല്ല നേരത്തേ യെഡിയെ പുറത്താക്കാനുള്ള ബിജെപി നീക്കത്തിനെതിരേയും അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇത് സമുദായത്തെ ഒപ്പം നിർത്താനുള്ള തന്ത്രമായി നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു.

5

നിലവിൽ പാട്ടീലിനെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനാക്കാനാണ് ഡികെയുടെ പദ്ധതി.നിയമസഭ കക്ഷി നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളിലേക്കും ലിംഗായത്ത് നേതാക്കളെ നിയമിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയാണ് നിലവിൽ ഈ പദവികൾ വഹിക്കുന്നത്.

6

വടക്കൻ കർണാടകയിലും മധ്യ കർണാടകയിലും കിഴക്കൻ കർണാടകയിലും പ്രബല സമുദായമാണു ലിംഗായത്തുകൾ.തെക്കൻ കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലും വലിയതോതിൽ ലിംഗായത്ത് സമുദായത്തിന് സാധീനമുണ്ട്. സമുാദായാംഗങ്ങളുടെ നിയമനത്തോടെ മേഖലയിൽ കോൺഗ്രസിന് ഊർജ്ജം പകരുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. അതേസമയം പാർട്ടി അധ്യക്ഷനായുള്ള ഡികെ ശിവകുമാറിനെ കെപിസിസി അധ്യക്ഷനാക്കിയോടെ തന്നെ സംസ്ഥാനത്തെ മറ്റൊരു പ്രബല വിഭാഗമായ വൊക്കാലിംഗ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

8

പഴയ മൈസൂരു മേഖലയിൽ ശക്തമായ സ്വാധീനം വൊക്കാംലിഗ വിഭാഗത്തിനുണ്ട്. ഹാസൻ, മൈസൂർ, മണ്ഡ്യ, രാമനഗര, തുംകൂർ, കോലാർ, ബെംഗളൂരു എന്നിവടങ്ങളിലെല്ലാം ഇവർ പ്രബല വിഭാഗമാണ്. നേരത്തേ അനധികൃത സ്വത്ത് സമ്പാദ കേസിൽ ഡികെ അറസ്റ്റിലായപ്പോൾ വൊക്കാലിംഗ സമുദായം ഒറ്റക്കെട്ടായി ഡികെയ്ക്ക് വേണ്ടി തെരുവിറങ്ങി പ്രതിഷേധിച്ചിരുന്നു. വൊക്കാലിംഗ വിഭാഗക്കാരായ ജെഡിഎസ് പ്രവർത്തകർ പോലും ഡികെ വേണ്ടി അണിനിരന്നിരുന്നു. ലിംഗായത്ത്-വൊക്കാലിംഗ ഫോർമുല ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ 2023 ൽ ഭരണം എളുപ്പമാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നു.

9

അതേസമയം മറ്റ് വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങളും സമാന്തരമായി തന്നെ കോൺഗ്രസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജെഡിഎസ് ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിൽ എത്തിയ മുൻ എംഎൽഎ മധു ബംഗാരപ്പയ്ക്കും പ്രധാന ചുമതല നൽകിയേക്കുമെന്നാണ് പാർട്ടി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.. പാർട്ടിയുടെ ഒബിസി വിഭാഗത്തിന്റെ ചുമതലയാകും ബംഗാരപ്പയ്ക്ക് നൽകിയേക്കുക. മാത്രമല്ല എസ്. എസ്ടി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ നേതാക്കളെയെല്ലാം ഉൾപ്പെടുത്തികൊണ്ടുള്ള നിയമനങ്ങളും ഉടൻ തന്നെ ഉണ്ടായേക്കും.

9

പുതുമുഖങ്ങളേയും സംഘടന തലത്തിലേക്ക് ഉയർത്തിക്കൊട്ടാനുള്ള ചർച്ചകളും കോൺഗ്രസിൽ പുരോഗമിക്കുകയാണ്. മുതിർന്ന നേതാവ് കെ എച്ച് മുനിയപ്പയുടെ മകളും കെജിഎഫ് എംഎൽഎയുമായ രൂപകലയെ മഹിളാ കോൺഗ്രസിന്റെ അധ്യക്ഷയാക്കിയേക്കുമെന്ന് സൂചനയുണ്ട്. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകുന്ന ചില നിർണായക തിരുമാനങ്ങളും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Recommended Video

cmsvideo
Basavaraj Bommai സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു | Oneindia Malayalam
10

അതിനിടെ മന്ത്രിസഭ വികസനത്തോടെ വരും ദിവസങ്ങളിൽ ബിജെപിയിൽ നിന്ന് ചില നേതാക്കൾ മറുകണ്ടം ചാടിയേക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ യെഡിയൂരപ്പയുടെ വിശ്വസ്തരായ പല മുതിർന്ന നേതാക്കൾക്കും അവസരം നഷ്ടമായേക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇപ്പോഴത്തെ അതൃപ്തികൾ മറികടക്കാൻ സമുദായിക സമവാക്യങ്ങൾ കൂടി പരിഗണിച്ചാക്കും മന്ത്രിസഭ വികസനം. മാത്രമല്ല കോൺഗ്രസ് സഖ്യത്തെ ചതിച്ച് ബിജെപിയിൽ എത്തിയ വിമത നേതാക്കളും മന്ത്രിസഭയിൽ നിന്നും പുറത്തായേക്കാനുള്ള സാധ്യത തള്ളാനാകില്ല. ഇവരുടെ കാര്യത്തിൽ യെഡിയൂരപ്പ ഉറപ്പ് നൽകുന്നുണ്ടെങ്കിലും വിമതർക്കെതിരെ ആർഎസ്എസ് ഉൾപ്പെടെ നിലപാട് കടുപ്പിച്ചേക്കും. നിലവിൽ 11 വിമതരാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടിരിക്കുന്നത്. പുറത്തായാൽ പലരും കലാപക്കൊടി ഉയർത്തിയേക്കും. ഇവരിൽ ചിലരെങ്കിലും കോൺഗ്രസ് പക്ഷത്ത് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

English summary
With an eye on 2023 assembly election Congress plans Major revamp in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X