ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ചത് 14 കരാറുകള്‍: ചൈനയ്ക്ക് പണികൊടുക്കാന്‍ കൈകോര്‍ക്കും!!
ദില്ലി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവച്ചു. സുരക്ഷ, ആണവോര്‍ജ്ജം എന്നിവയുള്‍പ്പെടെ 14 ഓളം കരാറുകളാണ് ഒപ്പുവെച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങളും ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പിലാക്കും. നാല് ദിവസത്തെ സന്ദര്‍ശത്തിനായി വെള്ളിയാഴ്ച രാത്രിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഭാര്യ കഴിഞ്ഞദിവസം രാത്രിയോടെയാണ് ഭാര്യ ബ്രിഗിറ്റ് മാരി ക്ലൗഡ് മക്രോണും ഇന്ത്യയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ മക്രോണ്‍ ശനിയാഴ്ച ദില്ലിയില്‍ വച്ച് നടന്ന പ്രതിനിധി സംഘത്തിന്റെ യോഗത്തിലും മക്രോണ്‍ പങ്കെടുത്തിരുന്നു. യൂറോപ്പിലെ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാവാന്‍ ഫ്രാന്‍സ് ആഗ്രഹിക്കുന്നുവെന്ന് മക്രോണ്‍ ചൂണ്ടിക്കാണിച്ചിരുന്നു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം സംയുക്ത പ്രസ്താവന നടത്തുന്നതിനിടെയാണ് മാക്രോണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ രംഗത്തെ കരാറുകള്‍ പ്രകാരം ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി നാവിക സേന ആസ്ഥാനങ്ങള്‍ ആരംഭിക്കുകയും യുദ്ധക്കപ്പലുകള്‍ വിന്യസിക്കുകയും ചെയ്യും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനാണ് ഇരു രാജ്യങ്ങളുടേയും സഹകരണം. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ ഫ്രാന്‍സിനെ ക്ഷണിച്ചിട്ടുണ്ട്. ഇതിന് പുറമേ സൈനികേതര ആണവ സഹകരണം, മെട്രോ റെയില്‍, നാവിക സഹകരണം, ബഹിരാകാശം, സൗരോര്‍ജ്ജം, റെയില്‍വേ എന്നിങ്ങനെയുള്ള കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിട്ടുള്ളത്.
ചൈനയും ജപ്പാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നീക്കങ്ങളില്‍ ലോക രാജ്യങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൂയസ് കനാല്‍ മുതല്‍ മലാക്കാ സ്ട്രൈറ്റ് വരെയുള്ള ഭാഗത്തെ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരണം ഉറപ്പുവരുത്തുന്നത്. ഇതിന് പുറമേ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലും ചൈന സൈനിക ആസ്ഥാനം ആരംഭിച്ചിരുന്നു. ഇതിന് പുറമേ പാകിസ്താനും ചൈനയും സംയുക്തമായി നടപ്പിലാക്കുന്ന വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട വിമാനത്താവളം 99 വര്‍ഷത്തെ ലീസിസാണ് ചൈന സ്വന്തമാക്കിയിട്ടുള്ളത്. മാലിദ്വീപിലെ ചില ദ്വീപുകളും ചൈന സ്വന്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തേണ്ട വിഷയമാണ്.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications