കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ചത് 14 കരാറുകള്‍: ചൈനയ്ക്ക് പണികൊടുക്കാന്‍ കൈകോര്‍ക്കും!!

Google Oneindia Malayalam News

ദില്ലി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവച്ചു. സുരക്ഷ, ആണവോര്‍ജ്ജം എന്നിവയുള്‍പ്പെടെ 14 ഓളം കരാറുകളാണ് ഒപ്പുവെച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങളും ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പിലാക്കും. നാല് ദിവസത്തെ സന്ദര്‍ശത്തിനായി വെള്ളിയാഴ്ച രാത്രിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഭാര്യ കഴിഞ്ഞദിവസം രാത്രിയോടെയാണ് ഭാര്യ ബ്രിഗിറ്റ് മാരി ക്ലൗഡ് മക്രോണും ഇന്ത്യയിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ മക്രോണ്‍ ശനിയാഴ്ച ദില്ലിയില്‍ വച്ച് നടന്ന പ്രതിനിധി സംഘത്തിന്റെ യോഗത്തിലും മക്രോണ്‍ പങ്കെടുത്തിരുന്നു. യൂറോപ്പിലെ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാവാന്‍ ഫ്രാന്‍സ് ആഗ്രഹിക്കുന്നുവെന്ന് മക്രോണ്‍ ചൂണ്ടിക്കാണിച്ചിരുന്നു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം സംയുക്ത പ്രസ്താവന നടത്തുന്നതിനിടെയാണ് മാക്രോണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

macron

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ രംഗത്തെ കരാറുകള്‍ പ്രകാരം ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി നാവിക സേന ആസ്ഥാനങ്ങള്‍ ആരംഭിക്കുകയും യുദ്ധക്കപ്പലുകള്‍ വിന്യസിക്കുകയും ചെയ്യും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനാണ് ഇരു രാജ്യങ്ങളുടേയും സഹകരണം. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ ഫ്രാന്‍സിനെ ക്ഷണിച്ചിട്ടുണ്ട്. ഇതിന് പുറമേ സൈനികേതര ആണവ സഹകരണം, മെട്രോ റെയില്‍, നാവിക സഹകരണം, ബഹിരാകാശം, സൗരോര്‍ജ്ജം, റെയില്‍വേ എന്നിങ്ങനെയുള്ള കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിട്ടുള്ളത്.

ചൈനയും ജപ്പാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നീക്കങ്ങളില്‍ ലോക രാജ്യങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൂയസ് കനാല്‍ മുതല്‍ മലാക്കാ സ്ട്രൈറ്റ് വരെയുള്ള ഭാഗത്തെ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരണം ഉറപ്പുവരുത്തുന്നത്. ഇതിന് പുറമേ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലും ചൈന സൈനിക ആസ്ഥാനം ആരംഭിച്ചിരുന്നു. ഇതിന് പുറമേ പാകിസ്താനും ചൈനയും സംയുക്തമായി നടപ്പിലാക്കുന്ന വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട വിമാനത്താവളം 99 വര്‍ഷത്തെ ലീസിസാണ് ചൈന സ്വന്തമാക്കിയിട്ടുള്ളത്. മാലിദ്വീപിലെ ചില ദ്വീപുകളും ചൈന സ്വന്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തേണ്ട വിഷയമാണ്.

English summary
French President Macron on Saturday said defence ties with India had reached a new high after the two nations signed a key security accord for the Indian Ocean to counter China's growing influence in the region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X