കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അന്യമാകുമോ? നാണക്കേട് മാറാൻ 54ൽ കണ്ണുംനട്ട് കോൺഗ്രസ്!!

Google Oneindia Malayalam News

ദില്ലി: കോൺഗ്രസിന് വൻ നിരാശ സമാമനിച്ച ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു 2019ലേത്. സ്വന്തം നിലയിൽ ഭരണത്തിലെത്തില്ലെന്ന തിരിച്ചറിവുണ്ടായിരുന്നെങ്കിലും, നൂറിലേറെ സീറ്റിൽ എത്താനാവുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു കോൺഗ്രസ് ക്യാംപ്. എന്നാൽ എല്ലാം തകർന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.

<strong>തിരുവനന്തപുരത്ത് മൂന്നാമങ്കത്തിലും തരൂര്‍, ഒരു ലക്ഷം പിന്നിട്ട് ഭൂരിപക്ഷം, തകര്‍ന്നടിഞ്ഞ് ബിജെപി!!</strong>തിരുവനന്തപുരത്ത് മൂന്നാമങ്കത്തിലും തരൂര്‍, ഒരു ലക്ഷം പിന്നിട്ട് ഭൂരിപക്ഷം, തകര്‍ന്നടിഞ്ഞ് ബിജെപി!!

പ്രതിപക്ഷ നേതൃസ്ഥാനം പോലും കോൺഗ്രസിന് കൈയെത്തും ദൂരത്ത് നഷ്ടമാകാനാണ് സാധ്യത. ചുരുങ്ങിയത് 54 സീറ്റെങ്കിലും നേടിയാൽ മാത്രമെ ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് കൈപ്പിടിയിലാക്കാനാകൂ. ആകെ അംഗബലത്തിന്‍റെ 10% സ്വന്തമാക്കാത്ത പാർട്ടിയെ നിലവിലെ വ്യവസ്ഥകളനുസരിച്ച് മുഖ്യ പ്രതിപക്ഷ പാർട്ടിയായി അംഗീകരിക്കാനാകില്ലെന്നായിരുന്നു 2014ൽ സ്വീകരിച്ചത്.

Rahul Gandhi

54 സീറ്റെന്ന സംഖ്യയിൽ കോൺഗ്രസിന് എത്താനായില്ലെങ്കിൽ മുൻ നിലപാടു തന്നെ ഭരണപക്ഷം ഇത്തവണയും ഉയർത്താനാണ് സാധ്യത. ലോക്സഭയുടെ മുൻകാല ചരിത്രം കൂടി ഉയർത്തിയാണ്, കുറഞ്ഞത് പത്തുശതമാനം സീറ്റ് എന്ന ന്യായവാദം ബിജെപി ക്യാംപ് കഴിഞ്ഞ തവണൻ പുറത്തെടുത്തത്.

എതിർപക്ഷത്ത് പത്തുശതമാനത്തിൽ കുറവു സംഭവിച്ചപ്പോഴൊന്നും ഏറ്റവും വലിയ ഒറ്റകക്ഷിക്കു പ്രതിപക്ഷ നേതൃസ്ഥാനം നൽകാനുള്ള മാന്യത കോൺഗ്രസ് കാണിച്ചിട്ടില്ലെന്ന് ബിജെപി ചൂണ്ടി കാണിക്കുകയും ചെയ്തിരുന്നു. നിറംമങ്ങിയ പ്രകടനത്തോടൊപ്പം തന്നെ കോൺഗ്രസിനെ തളർത്തുന്നതായിരിക്കും 2014ലെ സംഭവവികാസങ്ങളുടെ തനിയാവർത്തനം.

ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോല്‍വിക്ക് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പ് കോണ്‍ഗ്രസിന് അനുകൂലമായി മാറുന്ന സ്ഥിതിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

English summary
With Congress Behind 55-Seat Mark, Lok Sabha Likely to Have No Leader of Opposition for Second Straight Term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X