കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്ളിയുടെ വരവ് കുറഞ്ഞു: ചില്ലറ വിപണിയിലെ ഉള്ളി വില 150 ലെത്തി, എത്തുന്നത് ഗുണമേന്മയില്ലാത ഉള്ളി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഉള്ളിവില നൂറും കടന്ന് കുതിച്ചുയരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ 120നും 130നും ഇടയിലാണ് ഉള്ളിക്ക് ഈടാക്കുന്ന വിലയെന്നാണ് ഹോള്‍സെയില്‍ അഗ്രികള്‍ച്ചറല്‍ പ്രൊ‍ഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റി വ്യക്തമാക്കുന്നു. ഇതാദ്യമായാണ് ഉള്ളിവില 100 രൂപ കടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അതും കടന്നിരിക്കുന്നു.

വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് സ്വന്തം രാജ്യം, ദ്വീപ് വിലയ്ക്ക് വാങ്ങി ഹിന്ദു രാജ്യമുണ്ടാക്കി, കൈലാസ!വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് സ്വന്തം രാജ്യം, ദ്വീപ് വിലയ്ക്ക് വാങ്ങി ഹിന്ദു രാജ്യമുണ്ടാക്കി, കൈലാസ!

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിളനാശമാണ് ഇപ്പോഴത്തെ ഉള്ളി വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇപ്പോള്‍ വരുന്ന ഉള്ളിയുടെ ഗുണമേന്മ കുറവാണെങ്കിലും കിലോയ്ക്ക് വില 70നും 100നും ഇടയിലാണ്. എന്നാല്‍ കര്‍ഷകര്‍ നേരിട്ട് അയച്ചുനല്‍കുന്ന ഉള്ളി ഗുണമേന്മയുള്ളതാണെങ്കിലും വില 120 കിലോ കടന്നു. റീട്ടെയില്‍ വിപണിയില്‍ 140 മുതല്‍ 150 വരെയാണ്.

onion141

150 ട്രക്ക് ഉള്ളിയാണ് പ്രതിദിനം ഹോള്‍സെയില്‍ അഗ്രികള്‍ച്ചറല്‍ പ്രൊ‍ഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റിയിലെത്തുന്നത്. ഇപ്പോള്‍ ഇത് 70 ആയി കുറഞ്ഞിട്ടുണ്ട്. ഉല്‍പ്പാദന ചെലവിന് പുറമേ വാടകയും കൂടി ഉള്‍പ്പെടുന്നതോടെ ഉള്ളിവില കുത്തനെ ഉയരുകയാണ്. എന്നാല്‍ ഒരു മാസത്തിനിടെ ഇത് കുറയുമെന്നാണ് സൂചനകളെന്നാണ് ഹോള്‍സെയില്‍ അഗ്രികള്‍ച്ചറല്‍ പ്രൊ‍ഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റിയില്‍ നിന്നുള്ള വിവരം.

ഉള്ളിവില വര്‍ധിച്ചതോടെ ഉള്ളി മോഷണവും വര്‍ധിച്ചിട്ടുണ്ട്. കേടായ പച്ചക്കറികള്‍ എടുക്കാനെത്തുന്നവര്‍ ഗുണമേനന്മയുള്ളവയുമായി കടന്നുകളയുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉള്ളി വില വര്‍ധിച്ചതോടെ ഹോള്‍സെയില്‍ അഗ്രികള്‍ച്ചറല്‍ പ്രൊ‍ഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റിയില്‍ സുരക്ഷ ശക്തകമാക്കണമെന്നാണ് വ്യാപാരികള്‍ ഉന്നയിക്കുന്ന ആവശ്യം. ഒരാഴ്ച മുമ്പേ ആവശ്യപ്പെ‍ട്ടിട്ടും പ്രതികരണമില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
With dip in arrival, retail onion rate likely to touch ₹150 per kg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X