എഎപിയും ബിജെപിയും അല്ല സ്വാമി അഗ്നിവേശ്.. പിന്നെയോ.. അഗ്നിവേശ് തന്നെ പറയുന്നു!
ദില്ലി: സാമൂഹ്യ പ്രവര്‍ത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് ജനതാ ദള്‍ യുണൈറ്റഡില്‍ ചേര്‍ന്നു. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലെ ഒരു സുപ്രധാന കണ്ണിയായിരുന്നു സ്വാമി അഗ്നിവേശ്. സ്വാമി അഗ്നിവേശിന് ആം ആദ്മി പാര്‍ട്ടിയോടും ബി ജെ പിയോടും അടുപ്പമുണ്ട് എന്ന റൂമറുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹം ബിഹാര്‍ ഭരിക്കുന്ന ജെ ഡി യുവില്‍ ചേര്‍ന്നത്.
ബിഹാറില്‍ സമ്പൂര്‍ണ മദ്യ നിരോധനം എന്ന നിതീഷ് കുമാറിന്റെ നയത്തില്‍ ആകൃഷ്ടനായാണ് സ്വാമി അഗ്നിവേശ് ജെ ഡി യുവില്‍ ചേരുന്നത്. ബിഹാറിലെ മദ്യനിരോധനം രാജ്യത്താകമാനം പ്രാവര്‍ത്തികമാക്കുക എന്നതാണ് അഗ്നിവേശിന്റെ സ്വപ്നം. പൊതുരംഗത്ത് അഭിമതനായ സ്വാമി അഗ്നിവേശിന്റെ സാന്നിധ്യം കൊണ്ട് കൂടുതല്‍ ശക്തരാകാം തങ്ങള്‍ക്ക് എന്നാണ് ജെ ഡി യുവിന്റെ പദ്ധതി.

താന്‍ മുമ്പേ തന്നെ ജനതാ പാര്‍ട്ടി അംഗമായിരുന്നു എന്നാണ് സ്വാമി അഗ്നിവേശ് പറയുന്നത്. പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത ജയപ്രകാശ് നാരായണന് കാരണമാണ് താന്‍ ജനതാ പാര്‍ട്ടിയില്‍ എത്തിയത്. 1977 മുതല്‍ 1982 വരെ താന്‍ ജനതാ പാര്‍ട്ടിയുടെ എം എല്‍ എയായിരുന്നു എന്നും സ്വാമി അഗ്നിവേശ് വണ്‍ ഇന്ത്യയോട് പറഞ്ഞു. താന്‍ മന്ത്രിസ്ഥാനം മാത്രമേ രാജിവെച്ചിരുന്നുള്ളൂ. പാര്‍ട്ടിയില്‍ തുടരുകയായിരുന്നു.
ബിഹാറില്‍ നിതീഷ് കുമാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ മദ്യനിരോധനം ആവേശകരമാണ് എന്നാണ് അഗ്നിവേശ് പറയുന്നത്. ബിഹാറിലെ സ്ത്രീകള്‍ നിതീഷ് കുമാറിന് പിന്തുണയുമായി എത്തിയത് വലിയ കാര്യമാണ്. തിരഞ്ഞെടുപ്പ് ജയിച്ചത് കൊണ്ടല്ല താന്‍ ജെ ഡി യുവില്‍ ചേരുന്നത് എന്ന് സ്വാമി അഗ്നിവേശ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജ്യത്താകമാനം മദ്യം നിരോധിക്കുക എന്നതാണ് തന്റെ സ്വപ്നം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications