യുധിഷ്ടിരനായത് തന്നെ യോഗ്യത... തള്ളിയത് ബച്ചനേയും അടൂരിനേയും ആമിറിനേയും
ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്. ചൗഹാനെ ചെയര്‍മാനാക്കിയ ഒരു പാരഗ്രാഫ് ബയോ ഡാറ്റ മാത്രം പരിഗണിച്ചാണെന്ന് വിവരാവകാശ രേഖ.
മഹാഭാരതത്തില്‍ യുധിഷ്ടിരനായി അഭിനയിച്ചു എന്നത് മാത്രമാണ് ബയോഡാറ്റയില്‍ പറഞ്ഞിട്ടുള്ള യോഗ്യതയില്‍ അല്പമെങ്കിലും പ്രധാനപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ പല അതികായന്മാരേയും അവഗണിച്ചുകൊണ്ടാണ് ചൗഹാനെ ചെയര്‍മാനാക്കിയത് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

അടൂര്‍ ഗോപാലകൃഷ്ണന്, അമിതാഭ് ബച്ചന്, രജനികാന്ത്, ആമിര്‍ ഖാന്, ജയ ബച്ചന്, വിധു വിനോദ് ചോപ്ര, രമേശ് സിപിപി, ഗോവിന്ദ് നിഹ്ലാനി, ജാനു ബറുവ തുടങ്ങിയ പേരുകളും പൂനെ എഫ്ടിഐഐയുടെ ചെയര്മാന് സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു.
മഹാഭാരതം സീരിയലില്‍ യുധിഷ്ടിരനായി അഭിനയിച്ച് പ്രശസ്തനായ നടനാണ് ഗജേന്ദ്ര ചൗഹാന്. അദ്ദേഹം 150 ഓളം സിനിമകളിലും അറുനൂറോളം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്- വിവരാവകാശ രേഖയില്‍ ചൗഹാനെ കുറിച്ച് പറയുന്നത് ഇതാണ്.
ബിജെപി സര്‍ക്കാരാണ് ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്മാന് ആയി നിയമിച്ചത്. ഇതിനെതിരെ ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഏറെ നാളായി സമരത്തിലാണ്.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications