കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുധിഷ്ടിരനായത് തന്നെ യോഗ്യത... തള്ളിയത് ബച്ചനേയും അടൂരിനേയും ആമിറിനേയും

Google Oneindia Malayalam News

ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത് സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്. ചൗഹാനെ ചെയര്‍മാനാക്കിയ ഒരു പാരഗ്രാഫ് ബയോ ഡാറ്റ മാത്രം പരിഗണിച്ചാണെന്ന് വിവരാവകാശ രേഖ.

മഹാഭാരതത്തില്‍ യുധിഷ്ടിരനായി അഭിനയിച്ചു എന്നത് മാത്രമാണ് ബയോഡാറ്റയില്‍ പറഞ്ഞിട്ടുള്ള യോഗ്യതയില്‍ അല്‍പമെങ്കിലും പ്രധാനപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലെ പല അതികായന്‍മാരേയും അവഗണിച്ചുകൊണ്ടാണ് ചൗഹാനെ ചെയര്‍മാനാക്കിയത് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

Gajendra Chauhan

അടൂര്‍ ഗോപാലകൃഷ്ണന്‍, അമിതാഭ് ബച്ചന്‍, രജനികാന്ത്, ആമിര്‍ ഖാന്‍, ജയ ബച്ചന്‍, വിധു വിനോദ് ചോപ്ര, രമേശ് സിപിപി, ഗോവിന്ദ് നിഹ്ലാനി, ജാനു ബറുവ തുടങ്ങിയ പേരുകളും പൂനെ എഫ്ടിഐഐയുടെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു.

മഹാഭാരതം സീരിയലില്‍ യുധിഷ്ടിരനായി അഭിനയിച്ച് പ്രശസ്തനായ നടനാണ് ഗജേന്ദ്ര ചൗഹാന്‍. അദ്ദേഹം 150 ഓളം സിനിമകളിലും അറുനൂറോളം ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്- വിവരാവകാശ രേഖയില്‍ ചൗഹാനെ കുറിച്ച് പറയുന്നത് ഇതാണ്.

ബിജെപി സര്‍ക്കാരാണ് ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ ആയി നിയമിച്ചത്. ഇതിനെതിരെ ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഏറെ നാളായി സമരത്തിലാണ്.

English summary
In response to an RTI query, the Information and Broadcasting Ministry has said that Gajendra Chauhan - who was appointed by the government as the chief of the Film and Television Institute of India, was selected on the basis of a one-para CV.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X