കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം കൊണ്ട് എന്താണ് നേട്ടമുണ്ടായതെന്ന് പറയണം; ബിജെപിക്ക് തലവേദനയായി ഘടകകക്ഷിയുടെ ചോദ്യം

Google Oneindia Malayalam News

പാട്‌ന: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം നഷ്ടമായതിന് പിന്നാലെ ഘടകകക്ഷികള്‍ വിലപേശല്‍ തുടരുന്നത് ബിജെപിക്ക് തലവേദനയാവുന്നു. മഹാരാഷ്ട്രയിലെ എന്‍ഡിഎ ഘടകകഷിയായ ശിവസേന മാസങ്ങളായി ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുകയാണ്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ നേരിട്ട് ഇടപെട്ടിട്ടും ശിവസേന അയഞ്ഞിട്ടില്ല.

<strong>കോണ്‍ഗ്രസ് ബന്ധം ശക്തമാക്കി ഡിഎംകെ; മന്‍മോഹന്‍ സിങിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കും</strong>കോണ്‍ഗ്രസ് ബന്ധം ശക്തമാക്കി ഡിഎംകെ; മന്‍മോഹന്‍ സിങിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കും

മുന്നണിയില്‍ കടുത്ത അസ്വാസരങ്ങള്‍ നില്‍ക്കുന്ന മറ്റൊരു സംസ്ഥാനം ബീഹാറാണ്. സഖ്യകക്ഷിയായിരുന്ന ആര്‍എല്‍എസ്പി മുന്നണി വിട്ട് കോണ്‍ഗ്രസ് പാളയത്തിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക് ജനശക്തി പാര്‍ട്ടിയും(എല്‍ജെപി) ബിജെപിക്കെതിരെ രംഗത്ത് വരുന്നത്. നോട്ട് നിരോധനമുള്‍പ്പടേയുള്ള വിഷയങ്ങളില്‍ കടുത്ത വിമര്‍ശനമാണ് എല്‍ജെപി നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആദ്യം എന്‍ഡിഎ വിട്ടത്

ആദ്യം എന്‍ഡിഎ വിട്ടത്

ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ ബിജെപിയുമായി ഉടക്കി ടിഡിപിയായിരുന്നു ആദ്യം എന്‍ഡിഎ വിട്ടത്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കനത്തതോല്‍വിയുടെ ക്ഷീണത്തില്‍ നില്‍ക്കുമ്പോഴാണ് ബീഹാറില്‍ നിന്നുള്ള ഘടകക്ഷിയായ ആര്‍എല്‍എസ്പിയും എന്‍ഡിഎ വിട്ടത്.

ആര്‍എല്‍എസ്പി

ആര്‍എല്‍എസ്പി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റ് വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളായിരുന്നു ആര്‍എല്‍എസ്പിയുടെ മുന്നണി വിടലില്‍ കലാശിച്ചത്. കേന്ദ്രമന്ത്രി പദം രാജിവെച്ച് മുന്നണിവിട്ട ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ കഴിഞ്ഞ ദിവസം പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാവുകയും ചെയ്തു.

എല്‍ജെപിയും രംഗത്ത്

എല്‍ജെപിയും രംഗത്ത്

ഇതിന് പിന്നാലെയാണ് ബിജെപിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ബിഹാറില്‍ നിന്നുള്ള മറ്റൊരു ഘടകകക്ഷിയായ എല്‍ജെപിയും രംഗത്ത് എത്തുന്നത്. സഖ്യത്തില്‍ നിന്ന് പാര്‍ട്ടികള്‍ കൊഴിഞ്ഞു പോകുന്നതോടെ എന്‍ഡിഎ പ്രതിസന്ധിയിലാണെന്ന് അഭിപ്രയാപ്പെട്ടതിന് പിന്നാലെയാണ് നോട്ടുനിരോധനത്തില്‍ ബിജെപിയോട് ചോദ്യങ്ങളുമായി എല്‍ജെപി രംഗത്തെത്തിയത്.

നോട്ട് നിരോധനത്തില്‍ എന്ത് നേട്ടം

നോട്ട് നിരോധനത്തില്‍ എന്ത് നേട്ടം

നോട്ട് നിരോധനത്തില്‍ എന്ത് നേട്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടായത് എന്നാണ് എല്‍ജെപി അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ഉയര്‍ത്തുന്ന ചോദ്യം. നോട്ട് നിരോധനം കൊണ്ട് നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രസിദ്ധപ്പെടുത്തണമെന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് അയച്ച കത്തില്‍ ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുന്നത്.

ചിരാഗിന്റെ കത്ത്

ചിരാഗിന്റെ കത്ത്

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയത്തിന്റെ പശ്ചാത്തലില്‍ ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പുനരാലോചന വേണമെന്ന് അഭിപ്രായം എല്‍ജെപിക്കുള്ളില്‍ ശക്തമായിക്കൊണ്ടിരിക്കേയാണ് ചിരാഗിന്റെ അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തയത്.

കോണ്‍ഗ്രസ് വികസനത്തില്‍

കോണ്‍ഗ്രസ് വികസനത്തില്‍

കോണ്‍ഗ്രസ് വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ബിജെപി ക്ഷേത്രങ്ങളെക്കുറിച്ചാണ് പറയുന്നത്. കോണ്‍ഗ്രസ് കര്‍ഷകരുടെ പ്രശ്‌നവും തൊഴിലില്ലായ്മയും മറ്റും ഉയര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയാണെങ്കില്‍ മതവും ക്ഷേത്രവും പറഞ്ഞുനടന്നു എന്നായിരുന്നു ചിരാഗിന്റെ വിമര്‍ശനം.

അനുനയ നീക്കം

അനുനയ നീക്കം

രാജ്യത്തെ ഭൂരിപക്ഷം കര്‍ഷകരും യുവാക്കളും പ്രതിസന്ധിയിലാണെന്നും എന്‍ഡിഎ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണെന്നും ചിരാഗ് പാസ്വാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. വിമര്‍ശനങ്ങളുമായി എല്‍ജെപി രംഗത്ത് എത്തിയതോടെ അനുനയ നീക്കങ്ങളുമായി ബിജെപി രംഗത്ത് എത്തിയിരുന്നു.

ചര്‍ച്ച

ചര്‍ച്ച

ഇതിന്റെ ഭാഗമായി അമിത് ഷാ, അരുണ്‍ ജെയ്റ്റലി, രാം വിലാസ് പാസ്വാന്‍, ചിരാഗ് പാസ്വാന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മുന്നണിസംബന്ധിയായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാനും സീറ്റ് വിഭജനത്തിനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ ചിരാഗ് പാസ്വാന്‍ കത്തയച്ചത്.

ഡിസംബര്‍ 31നകം

ഡിസംബര്‍ 31നകം

ലോക്‌സഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഭിന്നതയില്‍ ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയാണ് എല്‍ജെപി. ഡിസംബര്‍ 31നകം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമതീരുമാനം വേണമെന്നാണ് രാംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബീഹാറില്‍ എന്‍ഡിഎയെ നയിക്കുന്നത്

ബീഹാറില്‍ എന്‍ഡിഎയെ നയിക്കുന്നത്

40 ലോക്‌സഭാ സീറ്റുകളാണ് ബീഹാറില്‍ ആകെയുള്ളത്. ജെഡിയുവാണ് ബീഹാറില്‍ എന്‍ഡിഎയെ നയിക്കുന്നത്. ജെഡിയുവും ബിജെപിയും സീറ്റുകള്‍ പങ്കിട്ടെടുക്കുമെന്നാണ് നിലവിലെ ധാരണ. ഇതോടെയാണ് സീറ്റില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് എല്‍ജെപിയും രംഗത്ത് വരുന്നത്.

English summary
With ties under strain, LJP asks Jaitley to list 'benefits of demonetization'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X