Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാര്‍ച്ചിനുള്ളില്‍ എന്‍പിആര്‍ പിന്‍വലിക്കണം ഇല്ലേങ്കില്‍'; മുന്നറിയിപ്പുമായി കണ്ണന്‍ ഗോപിനാഥന്‍

ദില്ലി: മാര്‍ച്ചിനുള്ളില്‍ എന്‍പിആര്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിക്ക് അന്ത്യശാസനവുമായി മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. പിന്‍വലിച്ചില്ലേങ്കില്‍ മാര്‍ച്ചിനുള്ളില്‍ രാജ്യത്തെ ജനങ്ങള്‍ ദില്ലിയിലേക്ക് എത്തുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികരണം.

 modikannan-

'പ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ മാര്‍ച്ച് വരെ സമയം നല്‍കും. ഇല്ലേങ്കില്‍ എല്ലാ സംസ്ഥാനങ്ങളിലേയും ജനം ദില്ലിയില്‍ എത്തും വിജ്ഞാപനം പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ ദില്ലിയില്‍ തുടരും.ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല', കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

ഇത് ഞങ്ങള്‍ ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട് നരേന്ദ്രമോദി, നിങ്ങളുടെ സര്‍ക്കാര്‍ പറയുന്നത് എന്‍പിആര്‍ എന്‍ആര്‍സിയിലേക്കുള്ള ആദ്യപടിയാണെന്നാണ്. നിങ്ങള്‍ പറയുന്നത് എന്‍ആര്‍സി നടപടികളെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന്. ഇതില്‍ പൊരുത്തക്കേടില്ലേ? നിങ്ങള്‍ എന്‍ആര്‍സിയെ കുറിച്ച് ചിന്തിച്ചിട്ടില്ലേങ്കില്‍ പിന്നെ ഇപ്പോള്‍ എന്തിനാണ് എന്‍പിആര്‍? അതുകൊണ്ട് കൊണ്ട് തന്നെ എന്‍ആര്‍സിയില്‍ വ്യക്തത വരുത്തുന്നത് വരെ എന്‍പിആര്‍ നിര്‍ത്തിവെയ്ക്കണം, കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ ദാദ്ര നഗര്‍ഹവേലി കളക്ടര്‍ ആയിരുന്ന കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജി വെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+