'2000 രൂപ പിന്‍വലിച്ചത് നല്ലതാണ്, ഏറെ ഗുണം ചെയ്യും'; ഇതാ ആറ് കാരണങ്ങള്‍
ന്യൂദല്‍ഹി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍. 2018 മുതല്‍ 2021 വരെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്നു ഡോ കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള നീക്കം നല്ലതാണ് എന്നാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ അഭിപ്രായപ്പെടുന്നത്.
2000 രൂപ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതിനാല്‍ പലരും അത് പൂഴ്ത്തിവെക്കാനാണ് ശ്രമിക്കുന്നത് എന്ന് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ പറഞ്ഞു. അതിനാല്‍ തന്നെ പുതിയ നീക്കം സ്വാഗതാര്‍ഹമാണ് എന്നാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ അഭിപ്രായപ്പെടുന്നത്. 2000 രൂപ നോട്ടുകളുടെ പിന്‍വലിക്കലിനെ സ്വാഗതം ചെയ്യുന്നതിന്റെ ആറ് കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് അടുത്തിടെ നടന്ന പല റെയ്ഡുകളിലും പിടിച്ചെടുത്ത പണങ്ങളില്‍ ഭൂരിഭാഗവും 2000 രൂപ നോട്ടുകളായിരുന്നു. ഇത്തരത്തില്‍ 2000 രൂപ കറന്‍സികള്‍ വ്യാപകമായി പൂഴ്ത്തിവെക്കുന്നതിനാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമായി. 80% ആളുകളും 2000 രൂപ നോട്ടുകള്‍ നിയമാനുസൃതമായി സൂക്ഷിക്കുകയാണെങ്കില്‍, അവര്‍ മൊത്തത്തിലുള്ള മൂല്യത്തിന്റെ 20% മാത്രമേ സംഭരിക്കാന്‍ സാധ്യത കാണുന്നുള്ളൂ.
അങ്ങനെ നോക്കുമ്പോള്‍ പണം സംഭരിക്കുന്നവരില്‍ 20% 2000 നോട്ടുകള്‍ പൂഴ്ത്തിവെപ്പുകാര്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകള്‍ക്കായി 2000 രൂപ നോട്ടുകള്‍ വന്‍തോതില്‍ ഉപയോഗിക്കാത്തതിനാല്‍ ഈ നീക്കം സാധാരണക്കാരെ ബുദ്ധിമുട്ടിക്കില്ല എന്നും കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ പറയുന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചതിനാല്‍ ഫിസിക്കല്‍ കറന്‍സി നോട്ടുകളുടെ, പ്രത്യേകിച്ച് 2,000 നോട്ടുകളുടെ ഇടപാടുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
500 രൂപാ നോട്ട് 2000 രൂപ നോട്ടിന് പകരമായി എളുപ്പത്തില്‍ വിനിമയം ചെയ്യാവുന്നതാണ്. പുതിയ നീക്കം വഴി ഡിജിറ്റല്‍ ഇടപാടുകള്‍ 2026 വരെ 3 മടങ്ങ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് 2000 രൂപ നോട്ടിന്റെ ആവശ്യം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുറയ്ക്കും എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഏറ്റവും പ്രധാനമായി, 2000 രൂപ നോട്ട് നിയമാനുസൃതമായി തുടരുമെന്ന് ആര്‍ബിഐ പറഞ്ഞിട്ടുണ്ട്. സെപ്തംബര്‍ 30 ന് ശേഷവും ഇത് ഇങ്ങനെ ആയിരിക്കും എന്നാണ് എന്റെ വിശ്വാസം. അങ്ങനെ വന്നാല്‍ പുതിയ തീരുമാനം ജനങ്ങളെ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കുന്ന ഒന്നായി തോന്നുന്നില്ല എന്നും കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications