കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കുമോ.... സഖ്യമില്ലാതെ ബിജെപി ജയിക്കില്ലെന്ന് കണക്കുകള്‍!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ എന്‍ഡിഎ സഖ്യത്തിനുള്ളില്‍ വിള്ളല്‍ ശക്തമാകുന്നു. കൂടുതല്‍ സീറ്റുകള്‍ പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടതിന് നിതീഷ് കുമാറിന്റെ മൗനസമ്മതമുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 2015ല്‍ സംഭവിച്ചത് പോലെ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പിന് ഏറ്റവും പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. ബിജെപിക്ക് ഒരിക്കലും സഖ്യമില്ലാതെ ബീഹാറില്‍ ജയിക്കാനായിട്ടില്ലെന്നാണ് ചരിത്രം.

അതേസമയം ജെഡിയുവിനും സമാന അവസ്ഥയാണ് ഉള്ളത്. കോണ്‍ഗ്രസ് സഖ്യത്തില്‍ യാതൊരു വിള്ളലും ഇപ്പോഴില്ല എന്നതും അവരുടെ ശക്തി വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ദളിത് മുസ്ലീം ഐക്യം ബീഹാറില്‍ വരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഭീം ആര്‍മിയെ സഖ്യത്തില്‍ കൊണ്ടുവരാനുള്ള ഊര്‍ജിതമായ ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ വോട്ട് ശതമാനം ഇടിയുന്നത് എന്‍ഡിഎയ്ക്ക് ആശങ്കയാണ് ഉള്ളത്.

എന്‍ഡിഎയില്‍ വിള്ളല്‍

എന്‍ഡിഎയില്‍ വിള്ളല്‍

പൗരത്വ നിയമത്തെ തുടര്‍ന്നാണ് എന്‍ഡിഎയില്‍ ആദ്യ വിള്ളലുണ്ടായത്. മുസ്ലീം സമുദായ നേതാക്കള്‍ നിതീഷ് കുമാറിന്റെ മൗനത്തില്‍ പ്രതിഷേധമറിയിച്ചിരിക്കുകയാണ്. ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ ഈ പ്രതിഷേധങ്ങള്‍ക്കൊപ്പം കൂടുതല്‍ സീറ്റും കൂടി ആവശ്യപ്പെട്ടത് പാര്‍ട്ടിയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. കിഷോറിനെ ആരും ഈ പണി ഏല്‍പ്പിച്ചിട്ടില്ലെന്നാണ് ആര്‍സിപി സിംഗ് പ്രതികരിച്ചത്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി, അവസരങ്ങള്‍ നോക്കി നടക്കുന്ന ബിസിനസുകാരന്‍ എന്നാണ് കിഷോറിനെ വിശേഷിപ്പിച്ചത്.

ജെഡിയു വല്യേട്ടന്‍

ജെഡിയു വല്യേട്ടന്‍

ജെഡിയു ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇവര്‍ക്ക് പ്രശാന്ത് കിഷോറിന്റെ പിന്തുണയുണ്ട്. 2004, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ജെഡിയുവിനായിരുന്നു ലഭിച്ചത്. 2019ല്‍ തുല്യ സീറ്റെന്ന ബിജെപിയുടെ ആവശ്യത്തിന് മുന്നില്‍ നിതീഷ് മുട്ടുമടക്കുകയായിരുന്നു. വല്യേട്ടന്‍ പട്ടം തിരിച്ചു ലഭിക്കാനാണ് ജെഡിയുവിന്റെ നീക്കം. മഹാരാഷ്ട്രയില്‍ ശിവസേനയെ ഒഴിവാക്കിയത് പോലെ ജെഡിയുവിനെ തഴയാനും ബിജെപി ഒരുക്കമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ മികവ് കൊണ്ടാണ് ജെഡിയു വിജയിച്ചതെന്നാണ് ബിജെപിയുടെ അവകാശവാദം.

ഒറ്റയ്ക്ക് മത്സരിച്ചാല്‍

ഒറ്റയ്ക്ക് മത്സരിച്ചാല്‍

ഒറ്റയ്ക്ക് മത്സരിച്ചാല്‍ ബിജെപിയും ജെഡിയുവും തകര്‍ന്ന ചരിത്രമാണ് ഉള്ളത്. 2005ല്‍ ജെഡിയു 138 സീറ്റില്‍ മത്സരിച്ചപ്പോള്‍ വെറും 55 സീറ്റാണ് ലഭിച്ചത്. ബിജെപി 103 സീറ്റില്‍ മത്സരിച്ചെങ്കിലും 37 സീറ്റില്‍ ഒതുങ്ങി. എല്‍ജെപി 29 സീറ്റ് നേടി. പക്ഷേ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. ഒടുവില്‍ ആ വര്‍ഷം ഒക്ടോബറില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. ജെഡിയു 88 സീറ്റും ബിജെപി 55 സീറ്റും നേടി അധികാരത്തിലെത്തി. 2010ല്‍ 115 സീറ്റ് ജെഡിയു നേടിയപ്പോള്‍ ബിജെപി 91 സീറ്റ് നേടി. ഇതെല്ലാം സഖ്യമായി മത്സരിച്ചപ്പോഴാണ്. എന്നാല്‍ അതിന് മുമ്പ് ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ഇരുപാര്‍ട്ടികളും വന്‍ തോല്‍വികളാണ് ഏറ്റുവാങ്ങിയത്.

കോണ്‍ഗ്രസിന് പ്രതീക്ഷ

കോണ്‍ഗ്രസിന് പ്രതീക്ഷ

ജെഡിയുവിലെ വിള്ളല്‍ കോണ്‍ഗ്രസിന് വന്‍ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. സഖ്യ രാഷ്ട്രീയത്തെ ബീഹാര്‍ എന്നും ഏറ്റെടുത്തിട്ടുണ്ട്. ഒപ്പം കോണ്‍ഗ്രസ് സഖ്യം അടുത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ജാര്‍ഖണ്ഡില്‍ ആര്‍ജെഡിയുടെ തിരിച്ചുവരവും ഇതോടൊപ്പം പ്രതീക്ഷ നല്‍കുന്നതാണ്. മുസ്ലീം വോട്ടുകളെ ഏകോപിപ്പിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ദളിത് വോട്ടുകള്‍ ഉറപ്പാക്കാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും ഒപ്പം ജിതന്‍ റാം മാഞ്ചിയും വന്നാല്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ഉറപ്പായും മുന്നിലെത്തും.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

1995ല്‍ ജെഡിയു രുപീകരിക്കുന്നതിന് മുമ്പ് സമതാ പാര്‍ട്ടി ബീഹാറില്‍ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. അന്ന് ബീഹാര്‍ വിഭജിച്ചിരുന്നില്ല. 310 സീറ്റില്‍ സമതാ പാര്‍ട്ടി മത്സരിച്ചെങ്കിലും വെറും 7 സീറ്റാണ് ലഭിച്ചത്. ബിജെപി 315 സീറ്റില്‍ മത്സരിച്ചെങ്കിലും 41 സീറ്റില്‍ ഒതുങ്ങി. 2000ത്തില്‍ ബിജെപി 67 സീറ്റ് നേടി. സമതാ പാര്‍ട്ടി 34 സീറ്റ് നേടി നില മെച്ചപ്പെടുത്തി. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി സമതാ പാര്‍ട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത്. അന്ന് ബിജെപി 18 സീറ്റും സമതാ പാര്‍ട്ടി ആറ് സീറ്റും നേടി. 1998ല്‍ സഖ്യം 29 സീറ്റ് നേടി. 1999ല്‍ ജെഡിയു ചിഹ്നത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സഖ്യം 41 സീറ്റാണ് നേടിയത്.

വിഭജനത്തിന് ശേഷം

വിഭജനത്തിന് ശേഷം

ബീഹാര്‍ വിഭജനത്തിന് ശേഷം 2004ല്‍ ജെഡിയു ബിജെപി സഖ്യത്തിന് തിരിച്ചടിയേറ്റും. എന്നാല്‍ 2009ല്‍ ജെഡിയു 20 സീറ്റും ബിജെപി 12 സീറ്റും നേടി. ഇതോടെ സഖ്യം ശക്തിപ്പെടുകയും ചെയ്തു. അപ്പോഴൊക്കെ ജെഡിയുവിനായിരുന്നു കൂടുതല്‍ സീറ്റ് ലഭിച്ചിരുന്നത്. അതാണ് പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാണിക്കുന്നത്. 2013ല്‍ ജെഡിയു സഖ്യം വിട്ടു. 2014ല്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ 2 സീറ്റാണ് ആകെ ലഭിച്ചത്. ബിജെപി എല്‍ജെപി, ആര്‍എല്‍എസ്പി എന്നിവരുമായി ചേര്‍ന്ന് മത്സരിക്കുകയും ചെയ്തു.

ബിജെപിക്ക് ധാര്‍ഷ്ട്യമോ

ബിജെപിക്ക് ധാര്‍ഷ്ട്യമോ

ബിജെപി സംസ്ഥാന ഘടകത്തില്‍ സഖ്യം വിടാനായി വലിയ സമ്മര്‍ദമാണ് ഉള്ളത്. ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് മത്സരിച്ച രീതി തിരഞ്ഞെടുക്കണമെന്നാണ് ആവശ്യം. എന്നാല്‍ മുസ്ലീം, ദളിത് വോട്ടുകള്‍ ഏകീകരണം ബീഹാറില്‍ ശക്തമാകുമ്പോള്‍ സഖ്യം വിടുന്നത് ഏറ്റവും വലിയ നഷ്ടമുണ്ടാക്കുക ബിജെപിക്കാണ്. ബിജെപിയും ആര്‍ജെഡിയും ഒരേ വോട്ടുബാങ്കിനെയാണ് ലക്ഷ്യമിടുന്നത്. അതേസമയം പൗരത്വ നിയമത്തിന്റെ ഏറ്റവും ശക്തമായ ഫലം ബീഹാറിലായിരിക്കും അനുഭവപ്പെടുക. അതേസമയം സഖ്യം വിട്ടാല്‍ ജെഡിയുവിന് നേട്ടമുണ്ടാവും. പക്ഷേ അധികാരം നിലനിര്‍ത്താന്‍ അത് സഹായിക്കില്ല.

 ബിജെപിയുടെ അടുത്ത വീഴ്ച്ച ബീഹാറില്‍... ദളിത് മുസ്ലീം ഐക്യം വരുന്നു, പിന്നില്‍ കോണ്‍ഗ്രസ്!! ബിജെപിയുടെ അടുത്ത വീഴ്ച്ച ബീഹാറില്‍... ദളിത് മുസ്ലീം ഐക്യം വരുന്നു, പിന്നില്‍ കോണ്‍ഗ്രസ്!!

English summary
without jdu alliance bjp face major setback in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X