• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ദിരാ ഗാന്ധിയെ വാതോരാതെ പുകഴ്ത്തി ഗഡ്കരി; കേന്ദ്രമന്ത്രിയുടെ പ്രസംഗം ആര്‍എസ്എസ് വേദിയില്‍

cmsvideo
  ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി ഗഡ്കരി | Oneindia Malayalam

  ദില്ലി: മരണപ്പെട്ടുപോയ കോണ്‍ഗ്രസ് നേതാക്കളെയടക്കം രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ബിജെപിയുടെ രീതി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ ലാല്‍ നെഹ്രുവായിരുന്നു ബിജെപി നേതാക്കളുടെ പ്രധാനം ലക്ഷ്യം. ഗാന്ധിയെ മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന്റെ പൈത്യകം നിലനില്‍ക്കുന്നത് നെഹ്രുവിലാണെന്ന് ബിജെപിക്ക് നന്നായി അറിയാം.

  ഇതുകൊണ്ട് തന്നെ നെഹ്രുവിനെ കടന്നാക്രമിക്കുക എന്നതായിരുന്നു ബിജെപിയുടെ പദ്ധതി. ലോകം കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും മികച്ച വനിതാ നേതാവായ ഇന്ദിരാ ഗാന്ധിയും അടിയന്താരവാസ്ഥയുടെ പേരില്‍ ബിജെപിയുടെ വിമര്‍ശനങ്ങക്ക് ഇരയാകുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ദിരാ ഗാന്ധിയെ പുകഴ്ത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത് എത്തിയത് ബിജെപി കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

  വാതോരാതെ പുകഴ്ത്തി

  വാതോരാതെ പുകഴ്ത്തി

  മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ വാതോരാതെ പുകഴ്ത്തി രംഗത്ത് എത്തിയത് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരിയാണ്. ഇന്ദിരാഗാന്ധിക്ക് കഴിവ് തെളിയിക്കാന്‍ വനിതാ സംവരണം ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ഗഡ്കരി പറഞ്ഞത്.

  മികച്ച ഭരണം

  മികച്ച ഭരണം

  സംവരണത്തിന്റെയൊന്നും ആനുകൂല്യമൊന്നും ഇല്ലാതിരുന്നിട്ടും അധികാരസ്ഥനങ്ങള്‍ വെട്ടിപ്പിടിച്ച ഇന്ദിര. പാര്‍ട്ടിയിലെ പുരുഷ നേതാക്കളേക്കാല്‍ മികച്ച ഭരണം കാഴ്ച വച്ച ഭരണാധികാരി ആയിരുന്നു ഇന്ദിരയെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

  സംവരണം ഉണ്ടായിരുന്നത് കൊണ്ടാണോ

  സംവരണം ഉണ്ടായിരുന്നത് കൊണ്ടാണോ

  വനിതാ സംവരണത്തിന് എതിരല്ല. എന്നാല്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ച് എതിരഭിപ്രായമാണുള്ളത്. മറ്റ് നേതാക്കളേക്കാള്‍ മികവ് തെളിയിക്കാന്‍ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞത് സംവരണം ഉണ്ടായിരുന്നത് കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.

  രാഷ്ട്രീയത്തില്‍ തിളങ്ങിയ വനിതകള്‍

  രാഷ്ട്രീയത്തില്‍ തിളങ്ങിയ വനിതകള്‍

  സ്ത്രീ സംവരണത്തിന്റെ പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ തിളങ്ങിയ വനിതകളാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമെന്ന് നിതിന്‍ ഗഡ്കരി പ്രസംത്തില്‍ ചൂണ്ടിക്കാണിച്ചു

  പ്രശംസ

  പ്രശംസ

  നാഗ്പൂരില്‍ വനിതാ സ്വയം സഹായ സംഘം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് ഗഡ്കരി രംഗത്ത് എത്തിയത്. നെഹ്രുവിന്റെ മകളായത് കൊണ്ട് മാത്രം അധികാരത്തിലെത്തിയവളാണ് ഇന്ദിരയെന്ന വിമര്‍ശനമാണ് ഇത്രയും കാലം ബിജെപി ഉന്നയിച്ചിരുന്നത്.

  ബിജെപിയും ആര്‍എസ്എസും

  ബിജെപിയും ആര്‍എസ്എസും

  ഗഡ്കരിയുടെ പരമാര്‍ശത്തോടെ ബിജെപിയും ആര്‍എസ്എസും ഒരേപോലെ വെട്ടിലായി. ജാതി മതരാഷ്ട്രീയത്തിന് താന്‍ എതിരാണ്. അറിവിന്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ മികവ് അളക്കേണ്ടത്. അല്ലാതെ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലല്ല എന്നും ഗഡ്കരി പറഞ്ഞു.

  തലവേദന

  തലവേദന

  സായ്ബാബയുടെയോ ഗജാനന്‍ മഹാരാജിന്റെയോ മതം നാം തിരക്കാറുണ്ടോ. ഛത്രപതി ശവാഡി, ഡോ. അംബേദ്കര്‍ തുടങ്ങിയവരുടെ ജാതിയും ആരും തിരക്കാറില്ല. തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴുള്ള ഗഡ്കരിയുടെ തുറന്നു പറച്ചിലുകള്‍ പാര്‍ട്ടി നേതൃത്വത്തിനും തലവേദനയാവുകയാണ്.

  വ്യാഖ്യാനം

  വ്യാഖ്യാനം

  നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനകളില്‍ പലതും മോദി-അമിത് ഷാ കുട്ടുകെട്ടിനെ ലക്ഷ്യം വെച്ചാണെന്ന വ്യാഖ്യാനം ശക്തമാണ്. ബിജെപി അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയും ശിവരാജ് സിങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും മുതിര്‍ന്ന് ബിജെപി നേതാവായ സംഘപ്രിയ ഗൗതം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

  ശിവസേനയുടെ പിന്തുണ

  ശിവസേനയുടെ പിന്തുണ

  2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൂക്കുസഭ വരികയും നിതിന്‍ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്താല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ശിവസേനയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

  മോദിയുടെ പ്രഭാവം മങ്ങിക്കഴിഞ്ഞു

  മോദിയുടെ പ്രഭാവം മങ്ങിക്കഴിഞ്ഞു

  നരേന്ദ്ര മോദിയുടെ പ്രഭാവം മങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് മോദിയെ മറികടക്കാനാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും ജനപ്രീതിയും ബി.ജെ.പി. സര്‍ക്കാരിനെതിരായ ജനവികാരവും മുതലാക്കാന്‍ രാഹുലിന് കഴിയുന്നുണ്ട്.

  സാംമ്നയില്‍

  സാംമ്നയില്‍

  ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റപ്പോള്‍ നിതിന്‍ ഗഡ്കരി സ്വരം മാറ്റി പ്രതികരിച്ചത് മാറ്റത്തിന്റെ ആദ്യ സൂചനയാണ്. ആര്‍എസ്എസിനും ബിജെപിക്കും ഒരുപോലെ സ്വീകാര്യനായ നേതാവാണ് ഗഡ്കരി.''-ശിവസേന രാജ്യസഭാംഗമായ സഞ്ജയ് റാവുത്ത് പാര്‍ട്ടി മുഖപത്രമായ 'സാംമ്ന'യില്‍ എഴുതിയ പംക്തിയില്‍ പറയുന്നു

  English summary
  without quota indira gandhi proved herself as better prime minister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more