കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രം പണികഴിപ്പിക്കാതെ വികസനവും വിദ്യാഭ്യാസവും ഉണ്ടായിട്ട് യാതൊരു കാര്യവുമില്ലെന്ന് കട്യാര്‍

അയോധ്യയില്‍ രാമക്ഷേത്രം പണി കഴിപ്പിക്കാതെ വികസനവും വിദ്യാഭ്യാസവും നല്‍കിയിട്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്ന് ഭാരത ജനതാ പാര്‍ട്ടി വിനയ് കട്ട്യാര്‍.

  • By Akhila
Google Oneindia Malayalam News

അയോധ്യ; അയോധ്യയില്‍ രാമക്ഷേത്രം പണി കഴിപ്പിക്കാതെ വികസനവും വിദ്യാഭ്യാസവും നല്‍കിയിട്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്ന് ഭാരത ജനതാ പാര്‍ട്ടി വിനയ് കട്ട്യാര്‍. ക്ഷേത്രം പണി കഴിപ്പിക്കാതെ അയോധ്യയില്‍ പുരോഗതിയുണ്ടാകില്ലെന്നും വിനയ് കട്ട്യാര്‍ പറഞ്ഞു.

ക്ഷേത്രം പണി കഴിപ്പിക്കുമെന്നാണ് അയോധ്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെന്നും കട്ട്യാര്‍ പറഞ്ഞു. പ്രാദേശിക തലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി, തൊഴില്‍, വിദ്യാഭ്യാസം എന്നിവയും നല്‍കി വരുന്നുണ്ട്. പക്ഷേ രാമക്ഷേത്രം പണി കഴിപ്പിക്കാതെ ഇതെല്ലാം ഉപയോഗശൂന്യമാണെന്ന് കട്ട്യാര്‍ പറഞ്ഞു.

vinaykatiyar

അയോധ്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. രാമക്ഷേത്രം പണി കഴിപ്പിക്കുക. വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു കട്ട്യാറിന്റെ പ്രസ്താവന. ഉത്തര്‍ പ്രദേശിലെ 12 ജില്ലകളിലെ 51 മണ്ഡലങ്ങളിലേക്കായി നടന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയായി.

ഉത്തര്‍പ്രദേശിലെ 18,822 പോളിങ് ബൂത്തുകൡലായി 1.84 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. അമേതി, സുല്‍ത്താന്‍പൂര്‍, ബാരബങ്കി, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബലാരാംപൂര്‍ തുടങ്ങിയ ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്.

English summary
'Without Ram Mandir, Development And Education Are Useless,' Says BJP's Vinay Katiyar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X