കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടി കസ്റ്റഡി മരണം; സാക്ഷിയ്ക്ക് പോലീസ് സംരക്ഷണം,ശമ്പളത്തോടെയുള്ള അവധി നൽകാൻ കോടതി നിർദേശം

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ലോക്ക്ഡൌൺ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പോലീസുകാരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. എസ് ഐ ബാലകൃഷ്ണൻ, മുത്തുരാജ്, ഒളിവിൽ കഴിഞ്ഞിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ബുധനാഴ്ച വൈകിട്ടാണ് കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. മേലുദ്യോഗസ്ഥർ അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായി ഇവർ വ്യക്തമാക്കിയിരുന്നു.

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നുപ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നു

 നിർണായക മൊഴി

നിർണായക മൊഴി

തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ സാക്ഷി പറഞ്ഞ വനിതാ പോലീസ് കോൺസ്റ്റബിളിന് സംരക്ഷണമൊരുക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചാണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് സുരക്ഷയൊരുക്കാൻ ആവശ്യപ്പെട്ടത്. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് അച്ഛനും മകനും കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ നിർണായക മൊഴി നൽകിയത് ഈ പോലീസ് ഉദ്യോഗസ്ഥയാണ്. എസ് ഐ ഉൾപ്പെടെ നാല് പേരാണ് ഇരട്ടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. രാജ്യത്തെ ഞെട്ടിച്ച തമിഴ്നാട്ടിലെ ഇരട്ട കസ്റ്റഡി കൊലപാതക കേസ് സിബിഐഡി സംഘമാണ് അന്വേഷിക്കുന്നത്.

 ശമ്പളത്തോടെയുള്ള അവധി

ശമ്പളത്തോടെയുള്ള അവധി

കസ്റ്റഡി മരണത്തിൽ സാക്ഷി പറഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പെയ്ഡ് ലീവിൽ പ്രവേശിക്കാൻ അനുവദിക്കാനും സാക്ഷിയെന്ന നിലയിൽ സംരക്ഷണം നൽകാനും കേസിൽ വാദം കേൾക്കുന്നതിനിടെ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് അറിയുന്നതിനായി ജഡ്ജിമാരോട് നേരിട്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

 ഉദ്യോഗസ്ഥയ്ക്ക് സുരക്ഷ ഒരുക്കി

ഉദ്യോഗസ്ഥയ്ക്ക് സുരക്ഷ ഒരുക്കി

മദ്രാസ് ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സുരക്ഷ ഒരുക്കിയതായി സൌത്ത് സോൺ ഐജി എസ് മുരുഗൻ കേസിൽ വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കി. സിബിസിഐഡിയാണ് കേസ് അന്വേഷിച്ചുവരുന്നത്. കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന കേസിൽ ഇതുവരെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിട്ടുള്ളത്.

Recommended Video

cmsvideo
thoothukudi case: victims family against magistrate
 അഞ്ച് പേർ അറസ്റ്റിൽ

അഞ്ച് പേർ അറസ്റ്റിൽ

കസ്റ്റഡിയിൽ വെച്ച് അച്ഛനെയും മകനെയും കൂരമായി മർദ്ദിച്ച സംഭവത്തിൽ ഇതുവരെ അഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇവരാണ് ജയരാജിനെയും ബെന്നിക്സിനെയും മർദ്ദിച്ചത്. കൂരമായി തല്ലിച്ചതച്ച ഇരുവരും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസിൽ വാദം കേട്ട കോടതി പോലീസുകാരുടെയും അവരുടെ കുടുംബങ്ങളുടേയും മാനസികാവസ്ഥയെക്കുറിച്ചും പരാമർശിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും കോടതി ആരാഞ്ഞിട്ടുണ്ട്. തിരുനെൽവേലി ഡെപ്യൂട്ടി സൂപ്രണ്ട് അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിൽ മരിച്ച രണ്ടുപേരുടെ കുടുംബാംഗങ്ങളുടേയും നിർണായക മൊഴി നൽകിയ പോലീസ് ഉദ്യോഗസ്ഥയുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

 കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു

കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു


ലോക്ക് ഡൌണിനിടെ 15 മിനിറ്റ് സമയം അധികം കട തുറന്നുവെച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പോലീസ് കസ്റ്റഡിയിൽ വെച്ച് കൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ മദ്രാസ് ഹൈക്കോടതി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇരുവരും പോലീസ് കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടുണ്ട്. പോലീസ് മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതിന് പുറമേ മലായത്തിലും രക്തസ്രാവമുണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

 സംഭവം ജൂൺ 15ന്

സംഭവം ജൂൺ 15ന്

ലോക്ക്ഡൌൺ ലംഘിച്ചെന്ന് ആരോപിച്ച് കസ്റ്റിഡിയിലെടുത്ത ജയരാമനും ബെന്നിക്സും കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് മരണമടയുന്നത്. കോവിൽപ്പെട്ട സബ്ജയിലിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. ശരീരത്തിൽ നിന്ന് ചോരയൊലിക്കുന്ന രീതിയിലാണ് ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയതെന്നും ഇരുവരും ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുമാണ് ബെന്നിക്സിന്റെ സോഹദരി സാക്ഷ്യപ്പെടുത്തുന്നത്. ആശുപത്രിയിൽ വെച്ച് രക്തസ്രാവം നിയന്ത്രണാതീതമായതോടെ ഏഴോളം ലുങ്കികൾ മാറ്റി ഉടുപ്പിക്കുകയായിരുന്നുവെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

സ്വമേധയാ കേസെടുത്തു

സ്വമേധയാ കേസെടുത്തു

കസ്റ്റഡിയിൽ വെച്ച് അച്ഛനും മകനും ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഹൈക്കോടതി കസ്റ്റഡി മരണത്തിന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലീസിനെ രൂക്ഷ വിമർശനമാണ് മദ്രാസ് ഹൈക്കോടതി ഉന്നയിച്ചത്. ജനങ്ങൾക്ക് മേലുള്ള പോലീസ് അതിക്രമം കൊറോണ വൈറസിനേക്കാൾ വലിയ പകർച്ചാവ്യാധിയാണെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. സംസ്ഥാനത്ത് പല തലങ്ങളിൽ നിന്നും സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

English summary
Witness in Thoothukkudi custodial death case get protection, Court directs to sent her on paid leave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X