ബിജെപി ജയിച്ചതിന് പിന്നാലെ ലഖിംപൂര്‍ കൂട്ടക്കൊലയിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; പ്രശാന്ത് ഭൂഷണ്
ന്യൂദല്‍ഹി: ലഖിംപൂര്‍ ഖേരി അക്രമത്തിലെ പ്രധാന സാക്ഷി ആക്രമിക്കപ്പെട്ടതായി അഭിഭാഷകന് സുപ്രീംകോടതിയില്‍. കേന്ദ്ര സഹമന്ത്രി അജയ് മിശ്ര ടെനിയുടെ മകന് ആശിഷ് മിശ്രയുടെ ജാമ്യം തിരിച്ചെടുക്കണമെന്ന അപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പ്രശാന്ത് ഭൂഷണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നും ഹര്‍ജി നാളത്തേക്ക് ലിസ്റ്റ് ചെയ്യുന്നതായും സുപ്രീം കോടതി അറിയിച്ചു.
ഇപ്പോള്‍ ബി ജെ പി വിജയിച്ചിരിക്കുന്നു (ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്) അവര്‍ അവനെ ശരിയാക്കും എന്ന് സാക്ഷിയെ ആക്രമിച്ചവര്‍ പറഞ്ഞതായി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീം കോടതിയെ അറിയിച്ചു. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസിലെ കൂട്ടുപ്രതികള്‍ ജാമ്യം തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലഖിംപൂര്‍ ഖേരി അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും ഹിമ കോഹ്ലിയും ഉള്‍പ്പെട്ടിരുന്നു. ഞങ്ങള്‍ ഒരു ബെഞ്ച് രൂപീകരിക്കുകയാണ്. അത് നാളെ ലിസ്റ്റ് ചെയ്യും. ഉചിതമായ ബെഞ്ചിന് മുമ്പാകെ ഇത് ലിസ്റ്റ് ചെയ്യും, ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ഫെബ്രുവരി 10 നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ആശിഷിന് ജാമ്യം അനുവദിച്ചത്. വെടിയേറ്റുള്ള പരിക്കുകള്‍ ഒന്നും ആരിലും കണ്ടെത്തിയിട്ടില്ലെന്നും ഡ്രൈവര്‍ സ്വയം രക്ഷക്കായി വാഹനം വേഗത്തിലാക്കാന്‍ ശ്രമിച്ചതാകും അപകടകരണമെന്നുമാണ് ആശിഷിന് ജാമ്യം അനുവദിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനം ഉള്‍പ്പെടെയുള്ള വാഹനവ്യൂഹം ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറിയത്. നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ അക്രമത്തില്‍ രണ്ട് ബി ജെ പി നേതാക്കളും ഒരു വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിരേന്ദ്ര കുമാര്‍ ശുക്ല എന്നയാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചാര്‍ത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയാണ് കേസന്വേഷിക്കുന്ന ഉത്തര്‍ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം വലിയ ജനവികാരം ഉയരുമെന്ന് പ്രതീക്ഷിച്ച യു പി തെരഞ്ഞെടുപ്പില്‍ ലഖിംപൂര്‍ ഖേരിയിലെ എല്ലാ സീറ്റിലും ബി ജെ പിയാണ് ജയിച്ചത്.

എട്ട് സീറ്റിലാണ് ബി ജെ പി വിജയിച്ചത്. പാലിയ, നിഘസന്‍, ഗോല നിഘസന്‍, ഗോല ഗോരഖ്നാഥ്, ശ്രീനഗര്‍, ധോര്‍ഹര, ലഖിംപൂര്‍, കസ്ത, മുഹമ്മദി എന്നി മണ്ഡലങ്ങളിലാണ് ബി ജെ പി ജയിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പ് ലഖിംപൂര്‍ ഖേരി അടക്കമുള്ള പടിഞ്ഞാറന്‍ യു പിയില്‍ ബി ജെ പിക്ക് തിരിച്ചടി നേരിട്ടേക്കും എന്നായിരുന്നു പ്രവചനം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഫലമാണ് ലഖിപൂരില്‍ നിന്ന് പുറത്തുവന്നിരുന്നത്.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications