മിശ്രവിവാഹത്തിന് സഹായിച്ച യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചു
ബെംഗളൂരു: മിശ്രവിവാഹിതരായ ദമ്പതിമാരെ സഹായിച്ച സുഹൃത്തുക്കള്‍ക്ക് ബെംഗളൂരുവില്‍ ക്രൂരമര്‍ദ്ദനം. ഖുദന്നൂര് സ്വദേശികളായ അനില്‍, ഗണേഷ് എന്നീ യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ നഗ്നരാക്കി മര്‍ദ്ദിയ്ക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിയ്ക്കുകയും ചെയ്തു. സംഭവം ഏറെ വിവാദമായതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്.ബെലഗാവിയിലാണ് സംഭവം.
സുഹൃത്തുക്കളായ പ്രഭാകര്‍ അശോക് വട്ടാറെയും ശുഭാംഗിഗെയയും രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ സഹായിച്ചതിനാണ് യുവാക്കളെ സുരേഷ് ഘട്ട്ജെ എന്നയാള്‍ മര്‍ദ്ദിച്ചത്. ഹോക്കി സ്റ്റിക് കൊണ്ട് മര്‍ദ്ദിയ്ക്കുകയായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ സഹൃത്തുക്കള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്.

നവംബര്‍ രണ്ടിനാണ് യുവാക്കള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. യുവാക്കളെ നഗ്നരാക്കി നിര്‍ത്തിയ ശേഷം കൈകളിലും കാലിലും സ്വകാര്യ ഭാഗങ്ങളിലും ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മര്‍ദ്ദിയ്ക്കുകയായിരുന്നു. മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ സുരേഷ്, ബിജെപി എംഎല്‍എ ആയ സഞ്ജയ് പാട്ടീലിന്റെ അടുത്ത അനുയായിയാണ്.
കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്താണ് സംഭവം നടന്നത്. അതിനാല്‍ തന്നെ കേസെടുക്കാന്‍ ആദ്യം മഹാരാഷ്ട്ര പൊലീസ് തയ്യാറായില്ല. പിന്നീട് കര്‍ണാടക പൊലീസില്‍ പരാതി നല്കി. അക്രമികളെ അറസ്റ്റ് ചെയ്യാത്തതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഴ് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications