കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി നിയന്ത്രണ ബോര്‍ഡ് കര്‍ണ്ണാടകയ്ക്ക് തിരിച്ചടിയാവും, കാവേരിയുടെ അധികാരം ആര്‍ക്ക് !!!

Google Oneindia Malayalam News

ബെംഗളുരു: കാവേരി നദീജലപ്രശ്‌നം പരിഹരിക്കുന്നതിനായി കാവേരി ജല നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം കര്‍ണാടകത്തിന് തിരിച്ചടിയാവും. കാവേരി ജലം പങ്കിട്ടെടുക്കുന്ന വിഷയത്തില്‍ തമിഴ്‌നാടും കര്‍ണ്ണാടകയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജലവിനിയോഗത്തിനും വെള്ളം വിട്ടുനല്‍കുന്നതിനുമായാണ് സുപ്രീം കോടതി ബോര്‍ഡ് രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്.

തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നതില്‍ കാവേരി മേല്‍നോട്ട സമിതി മുന്നോട്ടുവച്ച നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഇരു സംസ്ഥാനങ്ങളും തയ്യാറായില്ല. ഇതോടെ സമിതിയുടെ അധ്യക്ഷനായ ജലവിഭവ മന്ത്രാലയ സെക്രട്ടറി ശശിശേഖറാണ് പ്രത്യേക അധികാരം ഉപയോഗിച്ച് തമിഴ്‌നാടിന് 3000 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തെ എതിര്‍ത്ത സുപ്രീം കോടതിയാണ് തമിഴ്‌നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്.

കാവേരി

കാവേരി

കാവേരി നദീജലവിഷയം കൈകാര്യം ചെയ്യുന്നതിനായി നാലാഴ്ചക്കുള്ളില്‍ കാവേരി ജല നിയന്ത്രണ ബോര്‍ഡ് രൂപീകരിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. 1894 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന തര്‍ക്കപരിഹാരത്തിന് വിദഗ്ദ സമിതി അനിവാര്യമാണെന്നാണ് കോടതി ഉന്നയിക്കുന്ന വാദം.

ട്രിബ്യൂണല്‍

ട്രിബ്യൂണല്‍

കാവേരി നദിയിലെ വെള്ളത്തിന്റെ പകുതിയില്‍ അധികം തമിഴ്‌നാടിന് അനുവദിച്ചും പ്രശ്‌നത്തിന്റെ മേല്‍നോട്ടത്തിനായി ബോര്‍ഡിനെ നിയമിക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് 2007ലാണ് ട്രിബ്യൂണല്‍ ഉത്തരവിറക്കിയത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ 2012 ഫെബ്രുവരിയില്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിരുന്നു.

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

ഭക്ര- ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡിന്റെ മാതൃകയിലുള്ള നിയന്ത്രണ ബോര്‍ഡിന്റെ മുഴുവന്‍ സമയ ചെയര്‍മാനെയും രണ്ട് അംഗങ്ങളെയും നിയമിക്കുക കേന്ദ്രസര്‍ക്കാരായിരിക്കും. കേന്ദ്ര ജല വിഭവ, കൃഷി മന്ത്രാലയങ്ങളില്‍ നിന്നായി ഓരോ പാര്‍ട് ടൈം അംഗങ്ങളും തമിഴ്‌നാട്, കര്‍ണാടക, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ചീഫ് എന്‍ജിനീയര്‍ റാങ്കിലുള്ള ഓരോ അംഗങ്ങളും ബോര്‍ഡില്‍ ഉണ്ടാകും. നാല് സംസ്ഥാനത്തങ്ങള്‍ക്കും പുറത്തുനിന്നുള്ള വ്യക്തിയായിരിക്കും ബോര്‍ഡിന്റെ സെക്രട്ടറി പദത്തിലുണ്ടായിരിക്കുക.

ഉപസമിതി

ഉപസമിതി

കാവേരി ജല നിയന്ത്രണ ബോര്‍ഡിനെ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ കാവേരി ജലനിയന്ത്രണ സമിതി എന്ന ഉപസമിതിയും ഉണ്ടാകും.

ബാണാസുര സാഗര്‍

ബാണാസുര സാഗര്‍

കര്‍ണാടയിലെ ഹേമാവതി, ഹാരംഗി, കബനി, കൃഷ്ണരാജ സാഗര, തമിഴ്‌നാട്ടിലെ ലോവര്‍ ഭവാനി, അമരാവതി, മേട്ടൂര്‍, കേരളത്തിലെ ബാണാസുര സാഗര്‍ എന്നീ അണക്കെട്ടുകള്‍ ബോര്‍ഡ് നിലവില്‍ വരുന്നതോടുകൂടി ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരിക്കും.

ചുമതലകള്‍ എന്തെല്ലാം

ചുമതലകള്‍ എന്തെല്ലാം

ഓരോ സംസ്ഥാനത്തിനും കൃത്യസമയത്ത് വൈദ്യുതി ഉല്‍പ്പാദനം, ജലസേചനം, ഗാര്‍ഹിക, വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള ജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതില്‍ മേല്‍നോട്ടം വഹിക്കേണ്ടത് ബോര്‍ഡിന്റെ ചുമതലയാണ്. (പത്ത് ദിവസത്തേക്കുള്ള)

http://www.nativeplanet.com/img/2016/09/krs-08-1473311489.jpg

കര്‍ണ്ണാടകത്തിന്

ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം ആകെയുള്ള 726 ടിഎംസി വെള്ളത്തില്‍ തമിഴ്‌നാടിന് 419 ടിഎംസിയും, കര്‍ണ്ണാടകത്തിന് 270 ടിഎംസിയും കേരളത്തിന് മുപ്പതും പുതുച്ചേരിയ്ക്ക് ഏഴ് ടിഎംസി വെള്ളവുമാണ് നല്‍കേണ്ടത്. (ഫോട്ടോ ക്രെഡിറ്റ്- അശ്വിന്‍ കുമാര്‍)

English summary
Woking pattern of Cauvery Management board for Cauvery water allocation.The Tribunal ordered to form Cauvery Management Board to manage water allocation for four states including Tamilnadu,Karnataka,Keralaand Puduchery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X