ഭര്‍ത്താവും സഹോദരനും തോക്കിന്‍ മുനയില്‍: യുവതിയെ യാത്രക്കിടെ പീഡിപ്പിച്ചു, സംഭവം ഗുഡ്ഗാവില്‍!
ഗുഡ്ഗാവ്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സെക്ടര്‍ 56ലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.22 കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
ഭര്‍തൃസഹോദരന്റെ കാറില്‍ സഞ്ചരിക്കവേ ബിസിനസ് പാര്‍ക്കിനടുത്ത് വെച്ച് കാര്‍ നിര്‍ത്തി ഭര്‍ത്താന് കാറില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു സംഭവമെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. കാറില്‍ നിന്നിറങ്ങിയ ഭര്‍ത്താവ് ശുചിമുറിയില്‍ പോയിരുന്നുവെന്നും യുവതി പോലീസിനോട് വ്യക്തമാക്കി. പോലീസിനെ സമീപിച്ചാല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയും മുഴക്കിയാണ് സംഘം മടങ്ങിയതെന്നും പോലീസിന് വ്യക്തമാക്കിയിരുന്നു. കുറ്റവാളികള്‍ എത്തിയ കാറിന്റെ നമ്പറാണ് നാല് പേരെയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസിനെ സഹായിച്ചത്. ഇവരെക്കുറിച്ച് വിവരം ലഭിച്ച പോലീസ് ഗുഡ്ഗാവിലെ വീട്ടില്‍ വച്ച് തന്നെ നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കാര്‍ നിര്‍ത്തിയതിനെ ചോദ്യം ചെയ്തുു
കാര്‍ നിര്‍ത്തിയത് ചോദ്യം ചെയ്തെത്തിയ നാല് പേരാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതിയെ കാറില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഗുഡ്ഗാവ് എസിപി മനീഷ് സെഗാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസിനെ സമീപിച്ചാല്‍!
പീഡിപ്പിക്കപ്പെട്ട വിവരം പോലീസിനെ അറിയിക്കുകയോ പോലീസിനെ സമീപിക്കുകയോ ചെയ്താല്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് അക്രമികള്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നതിനാല്‍ അക്രമികളെ കുടുക്കാന്‍ സാധിക്കുകയായിരുന്നു.

അറസ്റ്റ് വീട്ടില്‍ നിന്ന്
ഗുഡ്ഗാവിലെ ജൊഹാല്‍ക്ക ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് നാല് കുറ്റവാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നാല് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. ഗുഡ്ഗാവ് പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റവാളികള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ ലഭിച്ചതോടെയാണ് പ്രതികള്‍ വലയിലായത്.












Click it and Unblock the Notifications