ഹണിമൂണ്‍ കഴിഞ്ഞെത്തിയ യുവതി ഭര്‍ത്താവിനെ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു, കാരണം....
ദില്ലി: ഹണിമൂണ്‍ കഴിഞ്ഞെത്തിയ യുവതി ഭര്‍ത്താവിനെ ദില്ലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചു. ലെഖ്‌നൗ സ്വദേശിയായ യുവാവിനാണ് എയര്‍പോര്‍ട്ടില്‍ വെച്ച് ഞെട്ടിക്കുന്ന അനുഭവമുണ്ടായത്.
അടുത്ത ദിവസത്തില്‍ വിവാഹം കഴിഞ്ഞ ദമ്പതികള്‍ ഹണിമൂണിന് പോയി മടങ്ങി വരുമ്പോഴായിരുന്നു സംഭവം നടന്നത്. എയര്‍പോര്‍ട്ടില്‍ എത്തിയ യുവതി ഭര്‍ത്താവിനെ പുറത്ത് നിര്‍ത്തി വാഷ്‌റൂമില്‍ പോയി. തിരിച്ച് വരാതായപ്പോള്‍ സെക്യൂരിറ്റിയുടെ സഹായത്തോടെ യുവാവ് തിരച്ചില്‍ നടത്തി.

എയര്‍പോര്‍ട്ടിലെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് യുവതി മറ്റൊരാളുമായി കാറില്‍ കയറി പോകുന്നതായി കണ്ടെത്തിയത്. ഇത് യുവതിയുടെ കാമുകനാവാം എന്നാണ് പ്രാഥമിക നിഗമനം. കൂട്ടത്തില്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവത്തില്‍ പരാതി നല്‍കാന്‍ യുവാവ് തയ്യാറായിട്ടില്ല.












Click it and Unblock the Notifications