പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ദൃശ്യം പ്രചരിപ്പിച്ചു

2006 ല്‍ തന്റെ 17മത്തെ വയസ്സിലാണ് നിതിന്റെ ഉടമസ്ഥതിയിലുള്ള ഫാക്ടറിയില്‍ പെണ്‍കുട്ടി ജോലിയ്ക്ക് എത്തുന്നത്. ഇപ്പോള്‍ പെണ്‍കുട്ടിയ്ക്ക് 24 വയസ്സുണ്ട്. വാസായിലെ ഫാക്ടറിയില്‍ വച്ച് നിതിന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ വാദം.തുടര്‍ന്ന് ബലാത്സംഗം ഇയാള്‍ ചിത്രീകരിയ്ക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാട്ടി പലപ്പോഴായി ഇയാള്‍ പെണ്‍കുട്ടിയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഇയാള്‍ പറഞ്ഞതോടെ പെണ്‍കുട്ടി വീണ്ടും ഇയാളുമായി ബന്ധം പുലര്‍ത്തി. 2011 ല്‍ കമ്പനിയിലെ ജോലി പെണ്‍കുട്ടി ഉപേക്ഷിച്ചു.
എന്നാല്‍ നല്‍സൊപാറയിലുള്ള തന്റെ ഫഌറ്റിലേയ്ക്ക് വീണ്ടും ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ച് വരുത്തിയിരുന്നു. അടുത്തിടെയാണ് പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചത്. ഇക്കാര്യം പെണ്‍കുട്ടി നിതിനോട് പറഞ്ഞു. തുടര്‍ന്നാണ് സെക്‌സ് രംഗങ്ങള്‍ ഇയാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനും അയച്ച് കൊടുത്ത്. അറസ്റ്റിലായ നിതിനെതിരെ ബലാത്സംഗം, വഞ്ചന എന്നിങ്ങനെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ നിതിന് രണ്ട് കുട്ടികളുണ്ട്.












Click it and Unblock the Notifications