24കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; പോലീസുകാരും സൈനികരും അറസ്റ്റില്‍, സംഭവം ഉത്തര്‍ പ്രദേശില്‍

ഉത്തര്‍ പ്രദേശിലെ അംറോഹയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു എന്ന് പരാതി. രണ്ട് പോലീസുകാരെയും രണ്ട് സിആര്‍പിഎഫ് സൈനികരെയും അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ 24കാരിയെ ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി. ഉത്തര്‍ പ്രദേശിലെ അംറോഹയിലുള്ള ഹസന്‍പൂരിലെ ഫാം ഹൗസില്‍ വച്ചാണ് ക്രൂരത. ഉത്തരാഖണ്ഡിലെ എംഎല്‍എയുടെതാണ് ഫാം ഹൗസ് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഹസന്‍പൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, സിആര്‍പിഎഫിലെ സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ഫാതിഹാബാദ് സ്വദേശിനിയാണ് അതിജീവിത എന്ന് എസ്പി ലഗാന്‍ സിങ് യാദവ് പറഞ്ഞു. അംറോഹയിലെ മത കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ മുഹിതിനെ കാണാന്‍ ഒരു പരിചയക്കാരി പറഞ്ഞത് അനുസരിച്ചാണ് യുവതി പോയത്.

woman gang raped in uttar pradesh police

ഹരിയാനയിലെ സോനിപത്തില്‍ വച്ചാണ് മൊഹിതിനെ യുവതി കണ്ടത്. ഇരുവരും മീററ്റിലേക്ക് യാത്ര ചെയ്യവെ മൊഹിതിന്റെ സഹപ്രവര്‍ത്തകനായ ഹെഡ് കോണ്‍സ്റ്റബിള്‍ ലാലാറാം യാദവ് വാഹനത്തില്‍ കയറി. ശേഷമാണ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് തോമര്‍ എത്തിയത്. ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തി ഹസന്‍പൂരിലെ ഫാം ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് ക്രൂര സംഭവം. പ്രതികള്‍ക്ക് ഭക്ഷണവുമായി എത്തിയത് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രമോദ് ആയിരുന്നു.

തൊട്ടടുത്ത ദിവസം പുലര്‍ച്ചെ പ്രതികള്‍ കാണാതെ യുവതി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹസന്‍പൂരിലെയും റജബ്പൂരിലെയും പോലീസ് സംഘം ഫാം ഹൗസിലെത്തി യുവതിയെ രക്ഷിച്ച് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. കൂട്ട ബലാല്‍സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികള്‍ക്കെതിരെ വകുപ്പുതല നടപടി തുടങ്ങിയതായി എസ്പി അറിയിച്ചു. അച്ചടക്ക നടപടി സ്വീകരിക്കാന്‍ സിആര്‍പിഎഫിനോട് ശുപാര്‍ശ ചെയ്യുമെന്നും എസ്പി പറഞ്ഞു. ഉത്തരാഖണ്ഡിലെ സ്വതന്ത്ര എംഎല്‍എ ഉമേഷ് ശര്‍മയുടേതാണ് ഫാം ഹൗസ് എന്ന് പോലീസ് കണ്ടെത്തി. ഇത്തരം സംഭവങ്ങള്‍ ഇവിടെ മുമ്പും നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഫാം ഹൗസ് മാനേജരെ ചോദ്യം ചെയ്തു.

ഉത്തര്‍ പ്രദേശിലെ ക്രമസമാധാന അന്തരീക്ഷം പൂര്‍ണമായി തകര്‍ന്നതിന്റെ തെളിവാണിത് എന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. പോലീസുകാരും അക്രമികളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് സേനക്ക് അപമാനമാണ് ഈ സംഭവം. അപൂര്‍വമായ സംഭവമാണ് നടന്നിരിക്കുന്നത്. ചരിത്രപരമായ നടപടി പ്രതികള്‍ക്കെതിരെ സ്വീകരിക്കണം എന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma