സിഖുകാരുടെ വിശുദ്ധഗ്രന്ഥത്തെ അനാദരിച്ചു; ബൈക്കിലെത്തിയ സംഘം യുവതിയെ വെടിവെച്ചുകൊന്നു
ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബിനോട് അനാദരവ് കാണിച്ചെന്നാരോപിച്ച് 47 കാരിയെ വെടിവെച്ചുകൊന്നു. ഗവാദി സ്വദേശിയായ ബാല്‍വിന്ദ് കൗറാണ് മരിച്ചത്. അലംഗീര്‍ ഗ്രാമത്തിലെ ഗുരുദ്വാരയ്ക്കു സമീപത്താണ് സംഭവം.
ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയെ വെടിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മതഗ്രന്ഥത്തോട് അനാദരവ് കാണിച്ചെന്ന ആരോപണത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജയിലിലടച്ച കൗര്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് അക്രമികള്‍ വധിച്ചത്. ഗുരുദ്വാരയ്ക്കു സമീപം മകനോടൊപ്പം നില്‍ക്കുമ്പോഴായിരുന്നു ആക്രമണം.

യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു.കേസില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് കമ്മീഷണര്‍ ജതീന്ദര്‍ സിങ് പറഞ്ഞു. മതഗ്രന്ഥത്തിന്റെ പേജുകള്‍ അശുദ്ധമാക്കിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ബാല്‍വിന്ദ് കൗറിനെ അറസ്റ്റു ചെയ്തത്












Click it and Unblock the Notifications