ദുര്‍മന്ത്രവാദിയെന്ന് ആരോപണം, ആദിവാസി സ്ത്രീയെ നഗ്നയാക്കി നടത്തി മലിന ജലം കുടിപ്പിച്ചു
ഭോപ്പാല്‍: ആദിവാസികളോടുള്ള ക്രൂരത വീണ്ടും തുടരുന്നു. ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് 35കാരിയെ നഗ്നയാക്കി നടത്തിച്ചു. മധ്യപ്രദേശിലെ ബഖാര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കോരുക് ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയെയാണ് നഗ്നയാക്കി നടത്തിച്ചത്.
നാട്ടുകാര്‍ സ്ത്രീയെ വീട്ടില്‍ നിന്നും വലിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നു. സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയശേഷം നഗ്നയാക്കി നടത്തിക്കുകയായിരുന്നു. മലിന ജലം സ്ത്രീയെ കുടിപ്പിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.

ഓവു ചാലിലെ വെള്ളമാണ് സ്ത്രീയെ കൊണ്ട് കുടിപ്പിച്ചത്. സ്ത്രീയെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. ക്രൂരത തടയാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനെ നാട്ടുകാര്‍ തല്ലിയോടിക്കുകയാണ് ചെയ്തത്.
യുവതിയുടെ ഭര്‍ത്താവ് സംഭവം പോലീസില്‍ അറിയിച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications