മന്ത്രി ചവിട്ടി പുറത്താക്കി!!! ഉദ്യോഗസ്ഥ ഓഫീസിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു !!!
വിശാഖപട്ടണത്തെ ക്ലാസ് 4 ജീവനക്കാരിയായ കല്യാണിയാണ് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിശാഖപട്ടണം: സ്ഥാനക്കയറ്റം നല്‍കാതെ മന്ത്രി ബുദ്ധിമുട്ടിയ്‌ക്കെന്ന് പരാതി നല്‍കിയ സ്ത്രീ മന്ത്രിയുടെ ഓഫീസിന് മുന്നില്‍ തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിശാഖപട്ടണത്തെ ക്ലാസ് 4 ജീവനക്കാരിയായ കല്യാണിയാണ് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആന്ധ്രാപ്രദേശിലെ മന്ത്രി കെ അച്ചനായിഡു വ്യക്തി വൈരാഗ്യം തീര്‍ക്കുകയും, ശാരീരികമായി ഉപദ്രവിയ്ക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.

സര്‍ക്കാര്‍ ജീവനക്കാരിയായ തനിക്ക് കഴിഞ്ഞ നാല് മാസമായി ശമ്പളം കിട്ടുന്നില്ലെന്ന് കല്യാണി ആരോപിയ്ക്കുന്നു. മന്ത്രി കെ അച്ചനായിഡുവാണ് ഇതിന് പിന്നിലെന്നാണ് കല്യാണിയുടെ പരാതി .

മന്ത്രിയുടെ ഓഫീസില്‍ പരാതി പറയാന്‍് ചെന്നപ്പോല്‍ ഭീഷണിപ്പെടുത്തി ഇറക്കി വിട്ടെന്നും തൊഴിച്ചെന്നും യുവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശമ്പളം കിട്ടുന്നില്ലെന്ന് കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നോക്കിയിട്ടും അദ്ദേഹം കണക്കിലെടുത്തില്ലെന്നും യുവതി പറഞ്ഞു.

എന്നാല്‍ യുവതിയുടെ പരാതി വ്യാജമാണെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മന്ത്രി യുവതിയെ ഉപദ്രവിച്ചിട്ടില്ല. കല്യാണി ഓഫീസില്‍ വന്ന് ബഹളം വെച്ചപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇറക്കി വിടുകയായിരുന്നു എന്നും പറയുന്നു.

സ്ഥാനക്കയറ്റം ലഭിയ്ക്കാനായി യുവതി ഹാജരാക്കിയത് വ്യാജസര്‍ട്ടിഫിക്കറ്റ് ആണെന്‌നും മന്ത്രിയുടെ ഓഫീസില്‍ വ്യക്തമാക്കി. ഇതില്‍ പിടിക്കപ്പെട്ടതിലുള്ള ദേഷ്യം കൊണ്ടാണ് കല്യാണ കള്ളക്കഥകള്‍ ഉണ്ടാക്കുന്നത്.












Click it and Unblock the Notifications