അച്ഛന് പീഡിപ്പിച്ചെന്ന് മകളുടെ വ്യാജപരാതി
ലഖ്നൊ: കാര്‍ വാങ്ങിക്കൊടുക്കാത്ത ദേഷ്യം തീര്‍ക്കാനായി അച്ഛനെ പീഡകനാക്കി മകള്‍. തനിക്കും ഭര്‍ത്താവിനും അച്ഛന് കാര്‍ വാങ്ങിത്തരാത്തതിന് പകരം വീട്ടാന്‍ വേണ്ടിയാണ് യുവതി അച്ഛനെതിരെ പീഡനക്കേസിന് പോലീസില്‍ പരാതി നല്‍കിയത്. അച്ഛന് അശ്ലീല എം എം എസ് ഉണ്ടാക്കി ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു മകളുടെ പരാതി.
സംശയം തോന്നിയ പോലീസ് അന്വേഷിച്ച് ചെന്നപ്പോഴാണ് സംഗതിയുടെ കിടപ്പ് വശം പുറത്തായത്. ഭര്‍ത്താവിനും തനിക്കും കാര്‍ വാങ്ങിത്തരാന്‍ വിസമ്മതിച്ച അച്ഛനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി മകള്‍ നല്കിയ വ്യാജ പരാതിയായിരുന്നു അത്. തന്നെ പീഡിപ്പിച്ച് അശ്ലീല എം എം എസ് ഉണ്ടാക്കിയെന്നും അത് ഇന്റര്‍നെറ്റില്‍ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു എന്നുമായിരുന്നു പരാതി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛനെതിരെയും മറ്റ് പേര്‍ക്കെതിരെയുമാണ് പരാതി നല്‍കിയത്. എന്നാല്‍ അച്ഛനും മറ്റുള്ളവര്‍ക്കും എതിരെ ഒരു തെളിവും കിട്ടാതായതോടെയാണ് പോലീസ് പെണ്‍കുട്ടിയെ ശരിക്കൊന്ന് ചോദ്യം ചെയ്ത് നോക്കിയത്.
വിവാഹസമയത്ത് മകളുടെ ഭര്‍ത്താവിന് കാര്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിരുന്നത്രെ. എന്നാല്‍ പിന്നീട് ഉണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് ഈ വിവാഹം മുടങ്ങി. വിവാഹം മുടങ്ങിയെങ്കിലും പെണ്‍കുട്ടി വരന്റെ കൂടെ ഒളിച്ചോടിപ്പോയി. ഒളിച്ചോടി വിവാഹം കഴിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാറിന്റെ പേരില്‍ അച്ഛനെതിരെ മകള്‍ വ്യാജ പരാതി നല്‍കിയത്. അമര്‍ ഉജാലയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ












Click it and Unblock the Notifications