കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് യുവതി! ക്രൂരപീഡനം!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ സമ്മർദ്ദം, യുവതിയുടെ വെളിപ്പെടുത്തൽ | Oneindia Malayalam

ഹരിയാന: ഭര്‍ത്താവ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നെന്ന് യുവതിയുടെ പരാതി. ഹരിയാനയില്‍ നിന്നുള്ള യുവതിയാണ് ഭര്‍ത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇസ്ലാമിലേക്ക് മതം മാറാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയാണെന്നും വഴങ്ങിയില്ലേങ്കില്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് യുവതി വെളിപ്പെടുത്തി.

muslim

2016 ല്‍ ഇതേ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. പരാതി നല്‍കിയതിന് തന്‍റെ പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കി തന്‍റെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പോസ്റ്റ് ചെയ്തെന്നും യുവതി ആരോപിച്ചു.

വാര്‍ത്ത പുറത്തുവന്നതോടെ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും അതേസമയം മതം മാറ്റാന്‍ ശ്രമിച്ചെന്ന രീതിയില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. യുവതിയുടെ നഗ്ന ഫോട്ടോ സുഹൃത്തിനാണ് ഇയാള്‍ അയച്ച് കൊടുത്തതെന്നും അതേസമയം സുഹൃത്തിന് ഈ പ്രശ്നത്തില്‍ പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി. യുവതിയുടേയും ഭര്‍ത്താവിന്‍റേയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

English summary
A woman from Haryana has alleged that her husband forced her to convert to Islam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X