വിവാഹ വാഗ്ദാനം നല്കി ഐപിഎസ് ഓഫീസര്‍ ലൈംഗിക ചൂഷണം ചെയ്തു
ജബല്‍പുര്‍: വിവാഹ വാഗ്ദാനം നല്കി ഐപിഎസ് ഓഫീസര്‍ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഇന്‍ഡോറിലെ തുക്കോഗഞ്ച് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജബല്‍പുര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് തുക്കോഗഞ്ച് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവം നടന്നത് ഇവിടെവെച്ചായതിനാലാണ് കേസ് മാറ്റിയത്. പരാതിയില്‍ ഓഫീസര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
ഫേസ്ബുക്ക് വഴിയാണ് ഐപിഎസ് ഓഫീസറായ ലോഹിത് മതാനി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പെണ്‍കുട്ടിയെ അതിന് സഹായിക്കാമെന്ന് ലോഹിത് മതാനി വാഗ്ദാനം ചെയ്തു. ഇതിനായി പെണ്‍കുട്ടിയെ ഇന്‍ഡോറിലേക്ക് വിളിച്ചുവരുത്തുകയും വിവാഹ വാഗ്ദാനം നല്‍കിയശേഷം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നെന്ന് തുക്കോഗഞ്ച് പോലീസ് ഉദ്യോഗസ്ഥനായ ദിലീപ് ചൗധരി പറഞ്ഞു.

ഐപിഎസ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട താന്‍ മഹാരാഷ്ട്രയില്‍ നിയമിതനാകുമെന്നും യു പി എസ് സി പരീക്ഷയില്‍ സഹായിക്കാമെന്നുമായിരുന്നു ലോഹിത്തിന്റെ വാഗ്ദാനം. വാഗ്ദാനത്തില്‍ വിശ്വസിച്ച പെണ്‍കുട്ടി കുറച്ചുദിവസം കൂടി ഇയാള്‍ക്കൊപ്പം താമസിച്ചതായി പരാതിയില്‍ പറയുന്നു. കൂടാതെ ഇരുവരും പല സ്ഥലങ്ങളിലും ചുറ്റിയടിക്കുകയും ചെയ്തു.
ഐപിഎസ് ഓഫീസറുടെ വിവാഹ വാഗ്ദാനം പെണ്‍കുട്ടി പിന്നീട് വീട്ടുകാരെ അറിയിച്ചു. എന്നാല്‍, വീട്ടുകാര്‍ മതാനിയുടെ അടുത്ത് വിവാഹ ആലോചനയുമായി എത്തിയപ്പോള്‍ ഓഫീസര്‍ വിവാഹ വാഗ്ദാനം നിരസിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് താന്‍ വിവാഹ വാഗ്ദാനം നല്‍കിയിട്ടില്ലെന്നും ലൈംഗിക ചൂഷണം നടത്തിയിട്ടില്ലെന്നും മതാനി പറഞ്ഞു. ഇതോടെ പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications