Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ ഉപദ്രവം സഹിക്കാനാകാതെ ഭര്‍ത്താവ് ജീവനൊടുക്കി; മരിച്ചത് വനിതാവകാശ പ്രവര്‍ത്തകയുടെ മകന്‍

മുംബൈ: ഭാര്യയും ബന്ധുവും ചേര്‍ന്ന് ഉപദ്രവിച്ചു എന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. നിഷാന്ത് ത്രിപാഠി എന്ന 41 കാരനാണ് മുംബൈയിലെ സഹാറ ഹോട്ടലിലെ തന്റെ മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്തത്. താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ വെബ്സൈറ്റില്‍ ആത്മഹത്യാക്കുറിപ്പ് അപ്ലോഡ് ചെയ്ത ശേഷമാണ് നിഷാന്ത് ത്രിപാഠി ആത്മഹത്യ ചെയ്തത് എന്ന് പൊലീസ് പറഞ്ഞു.

ഹോട്ടലില്‍ റൂം എടുത്ത ശേഷം ഡോണ്ട് ഡിസ്റ്റര്‍ബ് ബോര്‍ഡ് നിഷാന്ത് ഡോറില്‍ തൂക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു പ്രതികരണവുമില്ലാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഒരു മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറിയില്‍ പ്രവേശിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് നിഷാന്ത് മരിച്ച് കിടക്കുന്നതായി കണ്ടത്. നിഷാന്തിന്റെ അമ്മയും വനിതാ അവകാശ പ്രവര്‍ത്തകയുമായ നീലം ചതുര്‍വേദിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് ഭാര്യ അപൂര്‍വ പരീഖിനും അമ്മായി പ്രാര്‍ത്ഥന മിശ്രയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.

Neelam Chaturvedi

അതേസമയം ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കമ്പനിയുടെ വെബ്സൈറ്റില്‍ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിന് ഭാര്യയെയും അമ്മായിയെയും ഉത്തരവാദികളാക്കുന്നതിനൊപ്പം തന്നെ നിഷാന്ത് ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

'നീ ഇത് വായിക്കുമ്പോഴേക്കും ഞാന്‍ പോയിട്ടുണ്ടാകും. എന്റെ അവസാന നിമിഷങ്ങളില്‍, സംഭവിച്ച എല്ലാത്തിനും നിന്നെ വെറുക്കാമായിരുന്നു. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യുന്നില്ല. ഈ നിമിഷത്തേക്ക്, ഞാന്‍ സ്‌നേഹം തിരഞ്ഞെടുക്കുന്നു. അന്ന് ഞാന്‍ നിന്നെ സ്‌നേഹിച്ചു. ഇപ്പോഴും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഞാന്‍ വാഗ്ദാനം ചെയ്തതുപോലെ, അത് മങ്ങാന്‍ പോകുന്നില്ല,' നിഷാന്ത് ആത്മഹത്യാക്കുറിപ്പില്‍ എഴുതി.

താന്‍ നേരിട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നിങ്ങളും പ്രാര്‍ത്ഥനയും ആണ്. എന്റെ മരണത്തിന് നിങ്ങളാണ് ഉത്തരവാദികളാണെന്ന് എന്റെ അമ്മയ്ക്ക് അറിയാം. അതിനാല്‍ ഇപ്പോള്‍ അമ്മയെ കാണാന്‍ പോകരുത് എന്ന് ഞാന്‍ അപേക്ഷിക്കുന്നു. അമ്മ സമാധാനത്തോടെ ദുഃഖിക്കട്ടെ,' എന്നാണ് നിഷാന്ത് പറയുന്നത്. അതേസമയം മകന്റെ മരണത്തിന് പിന്നാലെ നീലം ചതുര്‍വേദി ഫേസ്ബുക്കില്‍ ഒരു നീണ്ട പോസ്റ്റ് പങ്ക് വെച്ചു.

'ഇന്ന് ഞാന്‍ ഒരു ജീവനുള്ള ശവമായി തോന്നുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗസമത്വത്തിനും വേണ്ടി എന്റെ ജീവിതം സമര്‍പ്പിച്ചു. എന്റെ ജീവിതം ഇപ്പോള്‍ അവസാനിച്ചു. എന്റെ മകന്‍ നിഷാന്ത് എന്നെ വിട്ടുപോയി. ഞാന്‍ ഇപ്പോള്‍ ഒരു ജീവനുള്ള ശവമായി മാറിയിരിക്കുന്നു. അവന്‍ എന്റെ അന്ത്യകര്‍മങ്ങള്‍ നടത്തേണ്ടതായിരുന്നു. പക്ഷേ ഇന്ന് മാര്‍ച്ച് 2 ന് ഞാന്‍ എന്റെ മകനെ മുംബൈയില്‍ സംസ്‌കരിച്ചു.

എന്റെ മകള്‍ പ്രാചി അവളുടെ മൂത്ത സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്തു. ഇത്രയും വലിയ ആഘാതം താങ്ങാന്‍ എനിക്കും എന്റെ മകള്‍ പ്രാച്ചിക്കും ധൈര്യം നല്‍കൂ,' അവര്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു. സഖി കേന്ദ്രത്തിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും, ദുരിതമനുഭവിക്കുന്ന 46,000-ത്തിലധികം സ്ത്രീകളെ അവരുടെ പ്രശ്നങ്ങള്‍ മറികടക്കാന്‍ ഞാന്‍ സഹായിച്ചു, 37,000-ത്തിലധികം സ്ത്രീകള്‍ക്ക് നീതി നേടിക്കൊടുത്തു. ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് തൊഴിലും പരിശീലനവും നല്‍കി അവരെ സ്വയംപര്യാപ്തരാക്കാന്‍ സഹായിച്ചു,' നീലം ചതുര്‍വേദി പറഞ്ഞു. എന്നാല്‍ ഒരിക്കലും അത്യാഗ്രഹം ഉണ്ടായിരുന്നില്ല.

തന്റെ രണ്ട് മക്കളായ മകന്‍ നിഷാന്തിനെയും മകള്‍ പ്രാചിയെയും ഒറ്റയ്ക്ക്, പരാതിയില്ലാതെ വളര്‍ത്തി. ഞാന്‍ ഒരിക്കലും ദൈവത്തോട് പരാതിപ്പെട്ടില്ല. മകന്‍ നിഷാന്ത് എന്റെ എല്ലാമായിരുന്നു. എന്റെ രണ്ട് കുട്ടികളും എന്നെ വളരെയധികം സ്‌നേഹിച്ചു, പക്ഷേ എന്റെ മകന്‍ നിഷാന്ത് എന്റെ സുഹൃത്തും കൂട്ടുകാരനുമായിരുന്നു. ജീവിക്കാനും ജോലി ചെയ്യാനും എനിക്ക് ഊര്‍ജ്ജം നല്‍കിയ എന്റെ ശക്തി അവനായിരുന്നു, നീലം ചതുര്‍വേദി പറഞ്ഞു.

ഭാര്യമാരുടെ കുടുംബത്തിന്റെ പീഡനം മൂലമുള്ള ആത്മഹത്യാ കേസുകളുടെ പശ്ചാത്തലത്തില്‍ ലിംഗഭേദമില്ലാത്ത നിയമങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം. നേരത്തെ ആഗ്രയില്‍ നിന്നുള്ള ഒരു ടെക്കി ആത്മഹത്യ ചെയ്തതും ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+