ദുര്‍മന്ത്രവാദം സംശയിച്ച് മരുമകന് സ്ത്രീയെ കൊലപ്പെടുത്തി
റായ്പുര്‍: അടുത്തിടെ ജനിച്ച തന്റെ മകന്റെ മരണത്തിനുത്തരവാദിയാണെന്ന് ആരോപിച്ച് മരുമകന് സ്ത്രീയെ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കൊറേയ ജില്ലയിലെ സോന്‍ഹത് ഗ്രാമത്തിലാണ് അപൂര്‍വ സംഭവം. സംഭവത്തില്‍ ശിവപ്രകാശ് പൈക്ര(29) എന്നയാള്‍ അറസ്റ്റിലായി. ഇയാളുടെ ബന്ധുവായ മന്‍കി ഭായി(60) ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനുശേഷം യുവാവ് പോലീസിന് മുന്‍പാകെ കീഴടങ്ങി. യുവാവ് വടികൊണ്ട് അടിച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് കൊറേയ പോലീസ് സൂപ്രണ്ട് ബിഎസ് ദ്രുവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് യുവാവ് പോലീസിന് നല്കിയ മൊഴി ഇപ്രകാരമാണ്.

ആഗസ്ത് 17ന് ശിവപ്രകാശിന് ഒരു ആണ്‍കുട്ടി ജനിച്ചിരുന്നു. എന്നാല്‍, ജനനസമയം മുതല്‍ കുട്ടിക്ക് അസുഖമായതിനാല്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാക്കി. അംബികാപുരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ രോഗം ഏതാണ്ട് ഭേദമായതിനെ തുടര്‍ന്ന് ആഗസ്ത് 30ന് വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയതിന്റെ പിറ്റേദിവസം കുട്ടി മരണപ്പെട്ടു.
കുട്ടിയുടെ മരണകാരണം മന്‍കി ഭായിയുടെ ദുര്‍മന്ത്രവാദം കൊണ്ടാണെന്നാണ് ശിവപ്രകാശ് സംശയിച്ചത്. സ്ത്രീ മിക്കപ്പോഴും വീട്ടില്‍ വെച്ച് മന്ത്രവാദം ചെയ്യുന്നത് യുവാവ് കാണാറുണ്ടായിരുന്നു. തന്റെ മകനെ ഇല്ലാതാക്കിയ സ്ത്രീയോട് പ്രതികാരം ചെയ്യാന്‍ കാത്തിരുന്ന ശിവപ്രകാശ് അവസരം കിട്ടിയപ്പോള്‍ ആവരെ വടികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications