Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്തു

ഭോപാല്‍: ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ മൃഗീയമായി കൂട്ടബലാത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിന് ശേഷം യുവതിയെകൊണ്ട് മൂത്രം കുടിപ്പിക്കുകയും അര്‍ദ്ധനഗ്നയായി തെരുവിലൂടെ നടകത്തിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഭിലായി ഭോര്‍കേഡിയിലാണ് സംഭവം.

മാസങ്ങള്‍ക്ക് മുമ്പ് യുവതിയും ഭര്‍ത്താവും തമ്മില്‍ സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ മഴു ഉപയോഗിച്ചുവെട്ടി. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കുകയും പത്തുവയസ്സായ മകനൊപ്പം സ്വന്തം വീട്ടില്‍ പോയി താമസിക്കുകയും ചെയ്തു.

madhya-pradesh

കഴിഞ്ഞ ചൊവ്വാഴ്ച പ്രശ്‌നങ്ങളും കേസും ഒത്തു തീര്‍പ്പാക്കാം എന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെ വീട്ടിലേക്ക് വിളിച്ചു. മകനുമൊപ്പം വീട്ടില്‍ തിരിച്ചെത്തിയ യുവതിയെ സ്റ്റോറൂമില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവും അയാളുടെ ഒമ്പത് കൂട്ടാളികളുമാണ് കേസിലെ പ്രതികള്‍.

പീഡനത്തിന് ശേഷം അവശത അനുഭവിച്ച യുവതി വെള്ളത്തിന് ചോദിച്ചപ്പോള്‍ മൂത്രം ഒഴിപ്പിച്ച് കുടിപ്പിക്കുകയായിരുന്നത്രെ. പിന്നീടവരെ അര്‍ദ്ധ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. യുവതിയെ കാണാതായപ്പോള്‍ ബന്ധുക്കള്‍ തേടിവന്നപ്പോഴാണ് രക്ഷപ്പെട്ടത്.

ബന്ധുക്കള്‍ എത്തുമ്പോള്‍ യുവതിയെ സ്‌റ്റോറൂമില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. ഇവരെ ഉടനെ ആശുപത്രരില്‍ പ്രവേശിപ്പിച്ചു. കേസില്‍ ഭര്‍ത്താവിനെയടക്കം പത്ത് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+