ഓടുന്ന കാറില്‍ നാലംഗസംഘം യുവതിയെ ബലാത്സംഗം ചെയ്തു വഴിയിലുപേക്ഷിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 26 കാരിയെ ഓടുന്ന കാറില്‍ നാലംഗ സംഘം ബലാത്സംഗം ചെയ്തു. സോള്‍ട്ട് ലേക്ക് സെക്ടര്‍ ഫൈവിനു സമീപം രാത്രി 11.30 ഓടെ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പുലര്‍ച്ചയോടെ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിച്ച യുവതിയെ ഒരു ടാക്‌സി ഡ്രൈവറാണ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. പരാതി നല്‍കിയ ശേഷം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേപ്പാള്‍ സ്വദേശിയാണ് മാനംഭത്തിനിരയായ യുവതി. സംഭവസ്ഥവത്തു വച്ച് യുവതി ഒരാളോട് വഴി ചോദിച്ചിരുന്നു. കുറച്ചു മാറി നിന്ന് അയാള്‍ ഫോണില്‍ സംസാരിച്ചിരുന്നതായും മിനിറ്റുകള്‍ക്കകം കാറില്‍ കയറ്റികൊണ്ടു പോവുകയുമായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വാഹനത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന് ബിദ്ദനഗര്‍ പോലീസ് സിറ്റി പോലീസ് കമ്മീഷണര്‍ ജാവേദ് ഷമീം പറഞ്ഞു
r


Click it and Unblock the Notifications