യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
ഹൈദരാബാദ്: യുവതിയെ തട്ടിക്കൊണ്ടു പോയി കുട്ടബലാത്സംഗം ചെയ്തു. പഞ്ചഗുട്ട പോലിസ് സ്‌റ്റേഷനടുത്തുള്ള പഴയ വീട്ടില്‍ വച്ചാണ് 33 കാരിയായ യുവതി പീഡനത്തിനിരയായത്.
യുവതി തന്റെ ഭര്‍ത്താവിനൊപ്പം തയ്യല്‍ക്കട നടത്തുകയാണ്. തയ്യലിനാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പോയതായിരുന്നു. യുവതിക്ക് ഷക്കീല്‍ എന്നയാള്‍ സാധനങ്ങള്‍ നല്‍കി നിമിഷങ്ങള്‍ക്കകം ഒരു വാഹനം വരികയും യുവതിയെ ബലമായി അതിലേക്ക് പിടിച്ചു കയറ്റുകയുമായിരുന്നു.വാഹനത്തില്‍ കയറ്റിയ ശേഷം പഴയ വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

വാഹനം യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. പോലിസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുക്കുകയു ചോദ്യചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലിസ് പറഞ്ഞു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമാത്തിപുര സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications