കാമുകനൊപ്പം 'അരുതാത്ത' സാഹചര്യത്തില്‍ കണ്ടു, മകനോട് അമ്മ ചെയ്തത്!! ക്രൂരതയ്ക്ക് കണ്ണില്ലേ?

  • Written By:
Subscribe to Oneindia Malayalam

നോയ്ഡ: ദില്ലിയില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടതായി പോലിസ് കണ്ടെത്തി. അരുതാത്ത സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് 15കാരനായ മകനെ അമ്മയും കാമുകനും ചേര്‍ന്ന് കൊല ചെയ്തതാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. നോയ്ഡയിലാണ് ഈ നടുക്കുന്ന സംഭവം.

10ാം ക്ലാസ് വിദ്യാര്‍ഥിയായ പ്രശാന്താണ് ദാരുണമായി കൊല്ലപ്പെട്ടത്. 32 കാരിയായ പ്രശാന്തിന്റെ അമ്മയും 27കാരനായ കാമുകന്‍ ജിത്തുവും പോലിസ് പിടിയിലായി.

കുട്ടിയെ കാണാതായത് ജനുവരി 2ന്

ജനുവരി രണ്ടിനാണ് പ്രശാന്തിനെ കാണാതാവുന്നത്. കോച്ചിങ് ക്ലാസിനു പോയ മകന്‍ വീട്ടില്‍ മടങ്ങിയെത്തിയെത്തിയില്ലെന്നു കാണിച്ചു അച്ഛന്‍ അമരീഷ് കുമാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു പോലിസ് നടത്തിയ അന്വേഷണത്തില്‍ രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്.

അച്ഛനൊപ്പം കൊലപാതകിയും സ്റ്റേഷനിലെത്തി

തന്നെ സംശയിക്കാതിരിക്കാന്‍ വളരെ തന്ത്രപൂര്‍വ്വമായിട്ടായിരുന്നു ജിത്തുവിന്റെ പെരുമാറ്റം. പ്രശാന്തിനെ വകവരുത്തിയ ശേഷം സംശയം വരാതിരിക്കാന്‍ അമരീഷിനൊപ്പം പരാതി നല്‍കാനും തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചു പോവാനും ജിത്തുവും ഒപ്പമുണ്ടായിരുന്നു.

ജിത്തുവും അമരീഷും അയല്‍ക്കാര്‍

അയല്‍ക്കാരായിരുന്നു അമരീഷും ജിത്തുവും. അമരീഷിന്റെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരുന്നു ജിത്തു. ഏകദേശം അഞ്ച്-ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ജിത്തുവും പ്രശാന്തിന്റെ അമ്മയും അടുപ്പത്തിലാവുന്നത്.

കള്ളി വെളിച്ചത്താവുന്നു

ക്ലാസ് കഴിഞ്ഞ് വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ പ്രശാന്ത് അമ്മയെയും ജിത്തുവിനെയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു. സംഭവം അച്ഛനെ അറിയിക്കുമെന്ന് പ്രശാന്ത് പറഞ്ഞതോടെ ഇരുവരും ഭയന്നു. അമ്മയോടും പ്രശാന്ത് മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചു. തുടര്‍ന്ന് അമ്മയുടെ സമ്മതത്തോടെയാണ് പ്രശാന്തിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നു ജിത്തു പോലിസിനു മൊഴി നല്‍കി.

പോലിസിന്റെ വിശദീകരണം

കൊലപാതകത്തെക്കുറിച്ച് പോലിസിന്റെ വിശദീകരണം ഇങ്ങനെയാണ്: സംഭവദിവസം വൈകീട്ട് അമരീഷ് ജിത്തുവിനെ ഫോണില്‍ വിളിക്കുന്നു. ബൈക്കെടുത്ത് തന്റെ പെങ്ങളുടെ മകനെ ബൊട്ടാണിക്കല്‍ ഗാര്‍ഡനു സമീപത്തു നിന്ന് കൂട്ടിക്കൊണ്ടുവരമെന്നു നിര്‍ദ്ദേശിക്കുന്നു. ജിത്തുവിനൊപ്പം പ്രശാന്തിനെയും അമ്മ ബൈക്കില്‍ പറഞ്ഞയക്കുന്നു. സെക്ടര്‍ 96ല്‍ ഫോണ്‍ ചെയ്യാന്നെ വ്യാജേന ജിത്തു ബൈക്ക് നിര്‍ത്തി. ബൈക്കില്‍ നിന്ന് ഇറങ്ങി കുറച്ച് ദൂരത്തേക്കു നടന്ന ജിത്തു പ്രശാന്തിനെ സമീപത്തേക്കു വിളിച്ചു. കൈയില്‍ കരുതിയ കല്ല് കൊണ്ട് ജിത്തു പ്രശാന്തിന്റെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള കനാലിലേക്ക് ജിത്തുവിനെ തള്ളിയിടുകയും ചെയ്തു.

തുണയാത് സിസിടിവി ദൃശ്യങ്ങള്‍

ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്. ജിത്തുവിനൊപ്പം പ്രശാന്തിനെ വീഡിയോയില്‍ കണ്ടതോടെ പോലിസ് ജിത്തുവിനെ ചോദ്യം ചെയ്തു. ഇയാളുടെ പെരുമാറ്റത്തിലും മറുപടിയിലും സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലിസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

English summary
A woman and her lover have been arrested for allegedly killing her 15-year-old son, who had seen them in a compromising position, police said on Monday.On January 2, Jeetu straguled the boy to death in Sector 96 and hid his body behind bushes, ASP Gaurav Grover said.
Please Wait while comments are loading...