വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്, യുവതിയുടെ പ്രതികാരം ഹൃദയം തകര്‍ക്കും!!

  • By: Sanviya
Subscribe to Oneindia Malayalam
ഹൈദരാബാദ്; ഭര്‍ത്താവിന്റെ വിവാഹമോചന ഭീഷണിയെ തുടര്‍ന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ യുവതി കൊലപ്പെടുത്തി. തെലുങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. ഇനിയും പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ മറ്റൊരു സ്ത്രീയുമായി താന്‍ ജീവിതം തുടങ്ങുമെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണിപ്പെടുത്തല്‍.

പാലില്‍ കീടനാശിനി കലര്‍ത്തിയാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാഗമണിയെയും ഭര്‍ത്താവ് രാമവത് ജയരാമിനെയും നല്‍ഗോണ്ട പോലീസ് അറസ്റ്റ് ചെയ്തു. ദേവര്‍ഗോണ്ട ആശുപത്രിയില്‍ നാല് ദിവസം ചികത്സയില്‍ കഴിഞ്ഞ കുഞ്ഞ് ഫെബ്രുവരി ഒന്‍പതിനാണ് മരിച്ചത്.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് അറിഞ്ഞതോടെ നല്‍ഗോണ്ട പോലീസ് കേസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുഞ്ഞ് ജനിച്ച് ദിവസങ്ങള്‍ തികയുമ്പോഴാണ് സംഭവം നടക്കുന്നത്.

അന്വേഷണത്തില്‍ തെളിഞ്ഞത്

അന്വേഷണത്തില്‍ തെളിഞ്ഞത്

പോലീസ് അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ വിവാഹമോചന ഭീഷണിയെ തുടര്‍ന്നാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. ഇനിയും പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ മറ്റൊരു സ്ത്രീയെ താന്‍ വിവാഹം കഴിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.

ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ്

ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞ്

ദമ്പതികളുടെ മൂന്നാമത്തെ പെണ്‍ കുഞ്ഞാണിത്. രണ്ടാമത്തെ കുട്ടി പ്രസവത്തോടെ തന്നെ മരിച്ചിരുന്നു. അഞ്ച് വയസ് മാത്രം പ്രായമുള്ള മൂത്ത കുട്ടി യുവാവിന്റെ പിതാവിനൊപ്പമാണ് താമസിക്കുന്നത്.

സംഭവം ഇത് ആദ്യമായല്ല

സംഭവം ഇത് ആദ്യമായല്ല

രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതിന്റെ നിരാശയില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയത് അടുത്തിടെയാണ്. ജയ്പൂരിലാണ് സംഭവം. ഉപയോഗ ശൂന്യമായ എയര്‍ കണ്ടീഷനറിനകത്ത് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

 വേറെ വഴിയില്ല

വേറെ വഴിയില്ല

രണ്ടാമതും പെണ്‍കുഞ്ഞായപ്പോള്‍ കൊല്ലുകയല്ലാതെ മറ്റൊരു വഴിയില്ലെന്നായിരുന്നു സംഭവത്തില്‍ യുവതി പോലീസിനോട് പറഞ്ഞത്. ആണ്‍കുഞ്ഞ് ഉണ്ടാകുന്നതിന് വേണ്ടി മുമ്പ് കുടുംബത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയതായും പോലീസ് അന്വേഷണത്തില്‍ പറഞ്ഞിരുന്നു.

English summary
Woman Allegedly Kills Newborn Girl After Husband Threatens To Divorce.
Please Wait while comments are loading...