ഭര്‍ത്താവ് പന്തയത്തില്‍ തോറ്റു പണികിട്ടിയത് ഭാര്യയ്ക്ക്: കൂട്ട ബലാത്സംഗവും ഭീഷണിയും!!!

  • Posted By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: ഭര്‍ത്താവ് സുഹൃത്തുക്കളുമായുള്ള പന്തയത്തില്‍ തോറ്റതിനെ തുടര്‍ന്ന് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് ആരോപണം. പന്തയത്തില്‍ തോറ്റതിനെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ രണ്ട് സുഹൃത്തുക്കള്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് 38 കാരിയുടെ അവകാശവാദം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബുധനാഴ്ചയാണ് സംഭവം. സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

download-

പന്തയത്തില്‍ ഭര്‍ത്താവ് പരാജയപ്പെട്ടതോടെ അദ്ദേഹം പരാജയപ്പെട്ടുവെന്ന് അവകാശപ്പെട്ട് തന്നെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം താന്‍ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കുറ്റാരോപിതരായ ഇരുവരും ചേര്‍ന്ന് തന്നെ അപമാനിക്കുകയാണെന്നും 38 കാരി ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ കേസെടുക്കുമെന്ന് ഇന്‍ഡോര്‍ വനിതാ പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ജ്യോതി ശര്‍മ പറഞ്ഞു. ഉടന്‍ തന്നെ കുറ്റവാളികളെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ യുവതിയുടെ പരാതിയില്‍ കേസെടുത്തില്ലെന്നും സൂചനയുണ്ട്.

English summary
A 38-year-old woman has claimed she was raped by two men after her husband “lost her” to them in a game of gambling in Madhya Pradesh’s Indore, police said on Wednesday.
Please Wait while comments are loading...