Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നുവയസുകാരി മകളെ കാമുകന് ബലാത്സംഗം ചെയ്യാന്‍ അനുവദിച്ച അമ്മ അറസ്റ്റില്‍

മകളെ കാമുകന് ബലാത്സംഗം ചെയ്യാന്‍ അനുവദിച്ച അമ്മ അറസ്റ്റില്‍

കൊല്‍ക്കത്ത: മൂന്നുവയസുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ പുരുലിയ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി അറുപത്തിരണ്ടുകാരന്‍ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. യുവതിയെ രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വെള്ളിയാഴ്ചയാണ് കുട്ടി കൊല്ലപ്പെട്ടത്. ക്രൂരമായ പീഡനത്തിനിരയായതായി പരിശോധനയില്‍ വ്യക്തമായിരുന്നു. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനെ പുറമെ മന്ത്രവാദത്തിനും ഉപയോഗിച്ചു. ഇതിന്റെ ഭാഗമായി ഏഴോളം സൂചനകള്‍ കുട്ടിയുടെ ശരീരത്തില്‍ കുത്തിയിറക്കിയതാണ് മരണകാരണായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

rapechild-

ശരീരത്തിലെ വിവിധ ഭാഗങ്ങളിലായി കുത്തിയിറക്കിയ സൂചികള്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തെങ്കിലും ന്യുമോണിയ ബാധിച്ച കുട്ടി മരണമടയുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച യുവതി വീട്ടുജോലി ചെയ്തുവരികയായിരുന്നു. ഇവര്‍ ജോലിക്കുനിന്ന വീട്ടുടമസ്ഥനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാള്‍ ജാര്‍ഖണ്ഡിലുള്ളതായാണ് സൂചന. പോലീസ് സംഘം പ്രതിയെ പിടികൂടുന്നതിനായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+