Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനുമായുള്ള അവിഹിതബന്ധം കണ്ട മകളെ അമ്മ കൊലപ്പെടുത്തി

പാനിപത്: കാമുകനുമായുള്ള തന്റെ അവിഹിതബന്ധം കണ്ടതിനെ തുടര്‍ന്ന് അമ്മ മകളെ കൊലപ്പെടുത്തി. ഹരിയാണയിലെ പാനിപത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പാതിനപത്തിലെ ന്യൂ മയൂര്‍ വിഹാര്‍ കോളനിയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ അന്വേഷണം അവസാനിച്ചത് അമ്മയുടെ അറസ്‌റ്റോടെയായിരുന്നു.

സ്ത്രീയും അവരുടെ കാമുകനായ ഭര്‍തൃസഹോദരനും ചേര്‍ന്നാണ് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് മരിച്ചശേഷം സന്തോഷ് എന്ന സ്ത്രീയ്ക്ക് വീടിനടുത്തു തന്നെ താമസിക്കുന്ന ഭര്‍തൃസഹോദരനുമായി അവിഹിതബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം മകള്‍ കാണാനിടയായതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

murder

മകള്‍ തങ്ങളുടെ ബന്ധം ആരോടെങ്കിലും പറയുമെന്നായിരുന്നു ഇവരുടെ ഭയം. ഇതേ തുടര്‍ന്ന് മകളെ കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആളൊഴിഞ്ഞയിടത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയും കാമുകനും പിടിയിലാകുന്നത്.

തുടക്കത്തില്‍ തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് കൊലപാതകത്തിന് കാരണക്കാര്‍ എന്നായിരുന്നു സ്ത്രീയുടെ ആരോപണം. എന്നാല്‍, പോലീസ് വിശദമായി ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വന്തം സുഖത്തിനുവേണ്ടി പിഞ്ചുകുട്ടിയെ ഇല്ലാതാക്കിയ അമ്മയുടെ മനോനില തങ്ങളെപോലും ഞെട്ടിച്ചുവെന്നാണ് പോലീസ് ഇതേക്കുറിച്ച് പിന്നീട് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+