Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടുന്ന കാറില്‍ ആറ് വയസുകാരിയേയും അമ്മയേയും കൂട്ട ബലാത്സംഗം ചെയ്തു

റൂര്‍ക്കി: ഉത്തരാഖണ്ഡില്‍ യുവതിയെയും ആറുവയസുകാരിയായ മകളെയും കൂട്ട ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഒരു സംഘം യുവാക്കള്‍ ചേര്‍ന്നാണ് ക്രൂരകൃത്യം ചെയ്തത്.. ഹരിദ്വാറിലെ റൂര്‍ക്കിയിലാണ് സംഭവം. യുവതിക്ക് ലിഫ്റ്റ് നല്‍കിയ ശേഷം ഓടുന്ന കാറില്‍ വെച്ചായിരുന്നു പീഡനം.മതകേന്ദ്രമായ പിരാന്‍ കാളിയാറില്‍ നിന്ന് മകളോടൊപ്പം രാത്രി വീട്ടിലേക്ക് പോകുക ആയിരുന്ന യുവതിക്ക് സോനു എന്ന ആള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുക ആയിരുന്നു.

ഇയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയാണ് ഇയാളുടെ പേര് പൊലീസിനോട് പറഞ്ഞത്.ബലാത്സംഗം ചെയ്ത ശേഷം കനാലിനു സമീപം തള്ളിയെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അര്‍ദ്ധരാത്രി തന്നെ യുവതി പൊലീസ് സ്റ്റേഷന്‍ തേടിയെത്തിയാണ് പരാതിപ്പെട്ടത്.

rape

കാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് കൃത്യമായി പറയാന്‍ യുവതിക്ക് സാധിച്ചിട്ടില്ല. യുവതിയെയും മകളെയും റൂര്‍ക്കി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്ന് പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+