വനിതാ ആര്‍മി ഓഫീസര്‍ മരിച്ച നിലയില്‍; ദുരൂഹമെന്ന് ബന്ധുക്കള്‍
ദില്ലിയില്‍ താമസിക്കുന്ന കുമാര്‍ അനുഭവ് ആണ് ഭര്‍ത്താവ്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് സംശയമെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് ഓഫീസര്‍ അറിയിച്ചു.
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബാരി ബ്രാഹ്മണ കന്റോണ്‍മെന്റില്‍ താമസിക്കുന്ന വനിതാ ആര്‍മി ഓഫീസര്‍ മരിച്ച നിലയില്‍ മുപ്പത്തിയാറു വയസുള്ള മേജര്‍ അനിതാ കുമാരിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ല സ്വദേശിനിയാണ് അനിതാ കുമാരിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദില്ലിയില്‍ താമസിക്കുന്ന കുമാര്‍ അനുഭവ് ആണ് ഭര്‍ത്താവ്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് സംശയമെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് ഓഫീസര്‍ അറിയിച്ചു. സ്വയം വെടിവെച്ചു മരിക്കുകയായിരുന്നെന്നാണ് സൂചന. വനിതാ ഓഫീസറുടെ ശരീരത്തിനടുത്തുനിന്നും പിസ്റ്റളും കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥനായ യശ്പാല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

രാവിലെ ജോലിക്കെത്തിയ ജോലിക്കാരിയാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. വാതിലില്‍ തട്ടിയിട്ടും തുറക്കാതായപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എട്ടുവര്‍ഷമായി ആര്‍മിയില്‍ ജോലി ചെയ്തുവരികയാണ് അനിതാ കുമാരി. ഇവര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമുണ്ടായിരുന്നോയെന്ന് പരിശോധിച്ചുവരികയാണ്. അനിതാ കുമാരിയുടെ ഭര്‍ത്താവില്‍ നിന്നും പോലീസ് മൊഴിയെടുക്കും. ഇതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications