കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഐ എന്ന് തെറ്റിധരിപ്പിച്ച് യുവതി പോലീസ് ക്യാമ്പിൽ, അവിവാഹിതയായ യുവതിയുടെ ലക്ഷ്യം കേട്ടാൽ ഞെട്ടും!

Google Oneindia Malayalam News

രാംപൂർ: ആൾമാറാട്ട കഥകൾ പലതും കേട്ടിട്ടുണ്ട് എന്നാൽ ഉത്തർപ്രദേശിലെ ആൾമാറാട്ട കഥ കേട്ട് ഞെട്ടിയിരിക്കുകയണ് പോലീസ് സേന. പോലീസ് ക്യാമ്പിൽ തന്നെയാണ് ആൾമാറാട്ടം നടത്തിയിരിക്കുന്നതെന്നാണ് പ്രത്യേകത. ട്രാൻസ്ഫരായി എത്തിയ സബ് ഇൻസ്പെക്ടർ എന്ന പേരിലാണ് യുവതി ക്യാമ്പിൽ കയറികൂടിയത്. രാംപൂർ സ്വദേശിനി പ്രഭ്ജ്യോതിയെയാണ് ആൾമാറാട്ടത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.

<strong>പാലാരിവട്ടം പാലം; നിർമ്മാണം ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ, സുരക്ഷ പരിശോധനയും നടന്നില്ല...</strong>പാലാരിവട്ടം പാലം; നിർമ്മാണം ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ, സുരക്ഷ പരിശോധനയും നടന്നില്ല...

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ബുധനാഴ്ചയായിരുന്നു യുവതി പോലീസ് ക്യാമ്പിൽ എത്തിത്. വിജയ് നഗർ സ്റ്റേഷനിലാണ് തനിക്ക് ഇനി പോസ്റ്റിങ് എന്നും രേഖകൽ എത്തുന്നത് വരെ ക്യാമ്പിൽ താമസിക്കുകയുമാണെന്നായിരുന്നു ഉദ്യോഗസ്ഥർ ഇവർ പറഞ്ഞത്. മൂന്ന് ദിവസം യുവതി ക്യാമ്പിൽ താമസിക്കുകയും ചെയ്തു.

Woman

മൂന്ന് ദിവസം കഴിഞ്ഞതോടെ യുവതിയുടെ സംസാരത്തിൽ മറ്റുള്ള വനിത കോൺസ്റ്റബിൾമാർക്ക് സംശയം തോന്നുകയായിരുന്നു. അവർ അത് മേലുദ്യോഗസ്ഥരെ ധരിപ്പിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വിവിരങ്ങളാണ് പുറത്ത് വന്നത്. എന്നാൽ അവിവാഹിതയായ യുവതി കൂടുതൽ കാര്യങ്ങൾ തുറന്ന് പറയുന്നില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ആരോ യുവതിയെ പറഞ്ഞ് പറ്റിച്ചതായാണ് സൂചന. ക്യാമ്പിൽ കഴിഞ്ഞാൽ ജോലി ഉറപ്പ് പറഞ്ഞിരുന്നതിനാലാണ് താൻ ഇങ്ങനെ ഒരു ആൾമാറാട്ടം നടത്തിയതെന്നാണ് ചോദ്യം ചെയ്തപ്പോൾ യുവതി പറഞ്ഞത്.

English summary
Woman arrested for cheating case in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X