ബിസിനസുകാരനെ കാമുകി കഴുത്തറുത്തു കൊലപ്പെടുത്തി, പ്രതിയെ കുടുക്കിയത് സ്മാര്‍ട്ട്ഫോണ്‍!!!
മുംബൈ: ബിസിനസുകാരനായ കാമുകന് മദ്യം നല്‍കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മുംബൈയിലെ സാന്റാക്രൂസിലെ എസ് വി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്‍സീറ്റിലായിരുന്നു 43 കാരനായ തില്‍ക് രാജ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുകളുമുണ്ട്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം 26കാരിയായ പൂരിറ്റി പാസ്‌കല്‍ പൊലീസ് പിടിയിലായി. ഷാളുപയോഗിച്ച് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി ഇതോടെ കൊലപാതക കുറ്റം ചുമത്തിയ പ്രതിയെ സെപ്തംബര്‍ 3 വരെ റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായ പ്യൂരിറ്റി പാസ്‌കല്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഭാര്യയും മക്കളുമുള്ള തില്‍ക് രാജ് അഞ്ചുവര്‍ഷമായി യുവതിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഇരുവരും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് തില്‍ക് രാജിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചനകള്‍. രാത്രി പട്രോളിംഗിനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരാണ് കാറില്‍ നിന്ന് ആരോ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് ചലനമറ്റ തില്‍ക് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. തില്‍ക് രാജിന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡുകളാണ് പൊലീസിന് പ്രതിയെ പിടികൂടാന്‍ നിര്‍ണ്ണായകമായത്.












Click it and Unblock the Notifications