മരിച്ച ഭര്‍ത്താവിന്റെ ബീജം വേണമെന്ന് യുവതി... ഡോക്ടര്‍മാര്‍ ഞെട്ടി!
ദില്ലി: മരിച്ചുപോയ ഭര്‍ത്താവിന്റെ ബീജം വേണമെന്ന് ആവശ്യപ്പെട്ട് യുവതി ഡോക്ടര്‍മാരെ സമീപിച്ചു. തലസ്ഥാന നഗരമായ ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ് മെഡിക്കല്‍ സയന്‍സിലാണ് അസാധാരണമായ ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു.
ഇവര്‍ക്ക് കുട്ടികളില്ല. ഭര്‍ത്താവിന്റെ ബീജം കിട്ടിയാല്‍ അതില്‍ നിന്നും ഗര്‍ഭം ധരിക്കാനാണ് യുവതിയുടെ ശ്രമം. ഈ ആവശ്യവുമായിട്ടാണ് യുവതി ദില്ലി എയിംസിലെ ഡോക്ടര്‍മാരെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ ആവശ്യം എയിംസിലെ ഡോക്ടര്‍മാര്‍ ചെവിക്കൊണ്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബീജം എടുക്കുന്ന കാര്യത്തില്‍ നിയമം കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നില്ല എന്ന് കാണിച്ചാണ് ഡോക്ടര്‍മാര്‍ ഈ ആവശ്യം നിരസിച്ചത്.

ഭര്‍ത്താവിന്റെ അച്ഛനമ്മമാരുടെ പിന്തുണയോടെയാണ് യുവതി എയിംസില്‍ എത്തി മരിച്ചുപോയ ഭര്‍ത്താവിന്റെ ബീജം ആവശ്യപ്പെട്ടത്. യുവതിയുടെ ആവശ്യം നിരാകരിക്കപ്പെട്ടെങ്കിലും ഈ വിഷയത്തില്‍ കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സമീപഭാവിയില്‍ തന്നെ ഇത്തരം ആവശ്യങ്ങള്‍ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
മരണശേഷം ബീജം ശേഖരിക്കുന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം ആവശ്യമാണ്. വ്യക്തികള്‍ക്കും സമൂഹത്തിനും ഉപകാരപ്രദമാകുന്ന രീതിയില്‍ ഇത് ശേഖരിക്കാനും സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാനുമുള്ള നടപടികള്‍ ആവിഷ്‌കരിക്കപ്പെടണം - എയിംസിലെ ഒരു ഡോക്ടര്‍ പറയുന്നു. മരണശേഷം 5 മിനുട്ട് സമയം വരെ ബീജം ശേഖരിക്കാന്‍ പറ്റുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications